HOME
DETAILS
MAL
ഭീകരര്‍ പാകിസ്താനെ തിരിഞ്ഞു കൊത്തുന്നുവെന്ന് യു.എന്നില്‍ ഇന്ത്യ
backup
March 02 2017 | 21:03 PM
ജനീവ: ഇന്ത്യയെ തകര്‍ക്കാന്‍ ഭീകരരെ കൂട്ടുപിടിച്ച പാകിസ്താനെ ഇപ്പോള്‍ അതേ ഭീകരര്‍ തിരിഞ്ഞു കൊത്തുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ.
കശ്മിരിലെ അസ്ഥിരതയ്ക്കും ആക്രമണത്തിനും പിന്നില്‍ പാകിസ്താനാണ്. ഭീകരരെ അവര്‍ വളര്‍ത്തിക്കൊണ്ടുവരികയാണെന്നും ഇന്ത്യന്‍ അംബാസഡറും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയുമായ അജിത് കുമാര്‍ ആരോപിച്ചു.
ഈ ഭീകരര്‍ ഇപ്പോള്‍ പാകിസ്താനെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും അജിത് കുമാര്‍ പറഞ്ഞു.
അതേസമയം പാകിസ്താന് നിയമ മന്ത്രി സാഹിദ് ഹമീദ് ഇന്ത്യയുടെ വാദങ്ങള്‍ തള്ളി. കശ്മിര് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും എന്നാല്‍ ഭീകരരെ സഹായിക്കുന്ന നയമല്ല പാകിസ്താന്റേതെന്നും സാഹിദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."