HOME
DETAILS

കൊച്ചി മെട്രോ മൂന്നാംഭാഗം നിര്‍മാണം അന്തിമഘട്ടത്തില്‍

  
backup
January 21 2019 | 19:01 PM

kochi32145645151515123

 



#സുനി അല്‍ഹാദി
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ മൂന്നാം ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ പേട്ട വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള മെട്രോ പാതയുടെയും സ്റ്റേഷനുകളുടെയും നിര്‍മാണ പ്രവര്‍ത്തനം 90 ശതമാനം പൂര്‍ത്തിയായി. ഫെബ്രുവരി അവസാനത്തോടെ സ്റ്റേഷനുകള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍) കൈമാറാനുള്ള തയാറെടുപ്പിലാണ് ഡി.എം.ആര്‍.സി. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിങ്ങനെയുള്ള ആറു സ്റ്റേഷനുകളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. എന്നാല്‍ കെട്ടിട നിര്‍മാണത്തിനു ശേഷമുള്ള ജോലികള്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനു തൊട്ടുമുന്‍പ് മാത്രമെ പൂര്‍ത്തിയാകൂ.
ജൂണില്‍ തന്നെ പരീക്ഷണ ഓട്ടം നടത്താനുള്ള മുന്നൊരുക്കത്തിലാണ് കെ.എം.ആര്‍.എല്‍. ഇതിനായി രണ്ട് പുതിയ ട്രെയിനുകള്‍കൂടി ആന്ധ്രാപ്രദേശില്‍ നിന്നു കഴിഞ്ഞദിവസം എത്തി. ഇതോടെ 18 ട്രെയിനുകളായിരിക്കും സര്‍വിസ് നടത്തുക. വൈറ്റിലയിലേക്കുകൂടി മെട്രോ ഓടി എത്തുന്നതോടെ ജില്ലയ്ക്കു പുറത്തുള്ളവര്‍ക്കും പ്രയോജനപ്രദമാകും. വൈറ്റില ഹബ്ബില്‍ കെ.എസ്.ആര്‍.ടി.സിയില്‍ എത്തുന്നവര്‍ക്ക് മെട്രോയില്‍ കയറി ഗതാഗതക്കുരുക്കില്‍പെടാതെ പത്ത് മിനിറ്റിനുള്ളില്‍ നഗരത്തില്‍ എത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്കും ഇപ്രകാരം മെട്രോ ഉപയോഗിക്കാന്‍ സാധിക്കും. റെയില്‍വേ ട്രാക്കിന് കുറുകെയുള്ള കാന്റിലിവര്‍ പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. 220 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ പാതക്ക് മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന 90 മീറ്റര്‍ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് ഇതിന്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പാലം നിര്‍മിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 58 കോടി രൂപയാണ് ഈ പാലത്തിന്റെ മാത്രം ചെലവ്.
അതേസമയം ഒന്നാംഘട്ടത്തില്‍ കൂട്ടിയോജിപ്പിച്ച പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറവരെ നീട്ടുന്നകാര്യവും ആലോചനയിലാണ്. രണ്ടാംഘട്ടമായ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള നിര്‍മാണപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആലുവ മുതല്‍ പേട്ടവരെ 23 കിലോമീറ്ററാണ് മെട്രോയുടെ ആദ്യഘട്ടം. ഇത് മൂന്ന് ഭാഗങ്ങളിലാണ് പൂര്‍ത്തിയായത്. ആദ്യം ആലുവ മുതല്‍ പാലാരിവട്ടം വരെയും പിന്നീട് പാലാരിവട്ടത്തുനിന്ന് മഹാരാജ് ഗ്രൗണ്ടുവരെയുമാണ് സര്‍വിസ് ആരംഭിച്ചത്. മഹാരാജാസ് മുതല്‍ പേട്ടവരെയുള്ള മൂന്നാംഭാഗത്തിന്റെ സുരക്ഷാപരിശോധന ജൂണില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago