HOME
DETAILS

എല്‍.എസ്.എസിന് ഒരുങ്ങാം

  
backup
January 21 2019 | 19:01 PM

lss453454541


#ശുഹൈബ തേക്കില്‍


ലോവര്‍ പ്രൈമറി സ്‌ക്കൂളിലെ നാലാം ക്ലാസിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ഒരു ചവിട്ടുപടിയാണിത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്.

ആര്‍ക്കൊക്കെ പങ്കെടുക്കാം

1. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരും രണ്ടാംമൂല്യനിര്‍ണയത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് ലഭിച്ചവരുമായിരിക്കണം
2. പരീക്ഷയ്ക്ക് കുട്ടികള്‍ ഫീസ് നല്‍കേണ്ടതില്ല
3. ജനുവരി 31 വരെ പഠിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ചോദ്യപേപ്പര്‍
4. ഒരോ കുട്ടിയും നേടേണ്ട പഠനനേട്ടങ്ങള്‍ ,ആശയങ്ങള്‍, ധാരണകള്‍, ശേഷികള്‍, മനോഭാവങ്ങള്‍ എന്നിവയെ പരിഗണിച്ചായിരിക്കും ചോദ്യങ്ങള്‍
5. ചിന്താശേഷി പരിഗണിച്ച് കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കായിരിക്കും മുന്‍തുക്കം.
6. വിശദമായി ഉത്തരം നല്‍കേണ്ട ചോദ്യങ്ങളും ഒറ്റ വാക്കില്‍ ഉത്തരമെഴുത്തേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും

പരീക്ഷ എങ്ങനെ?

പരീക്ഷ നടത്തുന്നത് രണ്ടു പേപ്പറുകളായാകും. ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതല്‍ 12 മണി വരെയും രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതല്‍ 3 മണി വരെയും ആയിരിക്കും. 15 മിനിട്ട് കൂള്‍ ഓഫ് ടൈം.

പേപ്പര്‍ ഒന്ന് ഇതില്‍ മൂന്നു വിഭാഗങ്ങള്‍ ഉണ്ട്
പാര്‍ട്ട് എ
ഒന്നാം ഭാഷ (മലയാളം, കന്നട, തമിഴ് )
(വിശദമായി ഉത്തരം എഴുതേണ്ട 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ട ഒരു മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌കോര്‍ 20)
പാര്‍ട്ട് ബി
ഇംഗ്ലീഷ്
( ആകെ 5 സ്‌കോര്‍ വീതമുള്ള 2 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരോ ചോദ്യത്തിനും 3 ഉപചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഒരുസ്‌കോര്‍ വീതമുള്ളവയും മൂന്നാമത്തേത് ഒരു വ്യവഹാര രൂപം എഴുതാനുള്ളതായിരിക്കും. ആകെ സ്‌കോര്‍ 10)
പാര്‍ട്ട് സി
പൊതുവിജ്ഞാനം
(ഒരോ സ്‌കോറിന്റെ 10 ചോദ്യങ്ങളായിരിക്കും. ആകെ സ്‌കോര്‍ 10)
മൂന്നും കൂടി ആകെ 24 ചോദ്യങ്ങള്‍. മൊത്തം സ്‌ക്കോര്‍ 40 ( 20+ 10+10)
പേപ്പര്‍ രണ്ട്
രണ്ടാം പേപ്പറിന് രണ്ട് വിഭാഗങ്ങള്‍ ഉണ്ട്

പാര്‍ട്ട് എ
പരിസരപഠനം
(പരിസരപഠനത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും. ഒരോ മാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടാകും)
പാര്‍ട്ട് ബി
(ഗണിതത്തില്‍ 5 മാര്‍ക്കിന്റെ 2 ചോദ്യങ്ങളും ഒരോമാര്‍ക്കിന്റെ 10 ചോദ്യങ്ങളും ഉണ്ടായിരിക്കും. ആകെ സ്‌ക്കോര്‍ 20)

പേപ്പര്‍ 1 (പാര്‍ട്ട്എ)
മലയാളം
ആകെ സ്‌കോര്‍20

1 മുതല്‍ 12 വരെയുള്ള ചോദ്യങ്ങളാണ് മലയാളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരോ ചോദ്യത്തിനു നേരെയും സ്‌കോര്‍ രേഖപ്പെടുത്തിട്ടുണ്ട്
എല്ലാ ചോദ്യങ്ങള്‍ക്കും ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് ഉത്തരമെഴുതേണ്ടതാണ്.

മാതൃകാ ചോദ്യങ്ങള്‍
(സ്‌കോര്‍ 1)

1. കാടുണരുന്നു എന്ന കൃതി രചിച്ചത് ആരാണ് .?
2. നാമ്പുണരുന്നത് എന്ന പദം പിരിച്ചെഴുതുക
3. വെണ്മ എന്ന പദത്തിന്റെ അര്‍ഥം എഴുതുക
4. തുള്ളല്‍പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് .?
5. താഴെ കൊടുത്തിരിക്കുന്നവയില്‍ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ?
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളി തുള്ളി
ആന കേറാമല, ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി
ആകാശത്തൊരു തേങ്ങാപ്പുള്
മുറ്റത്തെ ചെപ്പിനടപ്പില്ല

6. കഥകളിയിലെ സ്ത്രീ വേഷം
പച്ച, കത്തി, കരി, മിനുക്ക്
7. ശരിയായ ജോഡി ഏത് .?

പുഷ്പവാടി കുമാരനാശാന്‍
ബാലോദ്യാനം എസ്.കെ. പൊറ്റക്കാട്
കളിക്കളത്തിലെ മഹാപ്രതിഭകള്‍ റ്റി.സി. ജോണ്‍
വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക് ആര്‍. രാധാകൃഷ്ണന്‍

8. ഇന്ത്യയുടെ ദേശീയ വിനോദം ഏത് ?
ഹോക്കി
ഫുട്‌ബോള്‍
കബഡി
വള്ളംകളി

9. ശരിയായ പ്രയോഗം ഏത് ?
എത്ര കാലമായി ഞാനിത് കണ്ടിട്ട്
എത്രയോ കാലങ്ങളായി ഞാനിത് കണ്ടില്ല
എത്ര കാലം ആയി ഞാനിത് കണ്ടിട്ട്
ഞാനിത് കണ്ടിട്ടുകൂടി കാലങ്ങള്‍ കഴിഞ്ഞു

10. ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്നറിയപ്പെടുന്നത് ആരാണ് ?

11. താഴെ നല്‍കിയിരിക്കുന്ന കവിത വായിക്കുക
പൂവുപോല്‍ പുതുമഴയൊന്നു ചാറി
പൊന്‍വെയില്‍ മെല്ലവേ കണ്ണുചിമ്മി
പൂമേനിയാകെ കുളിരു കോരി
പൂമ്പൈതലോടിയെന്‍ മുന്നിലെത്തി
പുതുമഴത്തുള്ളികളെത്തിടുമ്പോള്‍
പൊടിമണ്ണില്‍ പൊടിമണം പൊങ്ങിടുന്നോ
കവിതയ്ക്ക് ശീര്‍ഷകം നല്‍ക്കുക
കവിതയ്ക്ക് ആസ്വാദനം തയാറാക്കുക
മഴ എന്ന പദത്തിനു പകരം മറ്റു രണ്ട്
പദങ്ങള്‍ എഴുതുക ( സ്‌കോര്‍ 2)
12. നിങ്ങളുടെ നാട്ടില്‍ ഒരു വള്ളംകളി മല്‍സരം നടത്താന്‍ തീരുമാനിച്ചു.
പരിപാടിയുടെ നോട്ടീസ് തയാറാക്കുക.
വള്ളം കളി മല്‍സരത്തിന്റെ ദൃക്‌സാക്ഷി വിവരണം തയാറാക്കുക.
നിങ്ങളുടെ ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് എഴുതുക.


(]mÀ«v _n)
ENGLISH
Total score 10

13. (a) Choose the correct word from the brackste and fill in the blansk
The merchant was and remained sleepless for weeks.
(angry , happy , ready , worried yq
(b) Make a meaningful word from the giv-en ltteers and complete the sentence
R C G T E P N I D I.
The cranes were .......... atts orm
(c) Write a brief description about at ree

14. (a) Answer the riddles giv-en below.
a.I liv-e in water
I hav-e gilsl
I can swim
Who am I ?
(b) Read the following poems and add more linse
a. Dear seed, lttile seed
Are you angry with me ?
dear seed, lttile seed,
Are you afraid to sprout?
(c) Rearrange words to make a meaningful sentence
cry , man , A, crowd , the , in , heard , hsi

പാര്‍ട്ട്‌സി
പൊതുവിജ്ഞാനം
ആകെ സ്‌കോര്‍ 10

15. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
1 . എം.ടി വാസുദേവന്‍ നായര്‍
2. എന്‍. പി മുഹമ്മദ്
3. ഉറൂബ്
4. വൈക്കം മുഹമ്മദ് ബഷീര്‍

16. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
1. മംഗളവനം
2. തട്ടേക്കാട്
3. നെയ്യാര്‍
4. ചൂലന്നൂര്‍

17. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
1. ഫുട്‌ബോള്‍
2. ക്രിക്കറ്റ്
3. ഹോക്കി
4. ടെന്നീസ്

18. ഇന്ത്യയുടെ ബഹിരാകാശ തുറുമുഖം.?
1. തുമ്പ
2. വിശാഖ പട്ടണം
3. ശ്രീഹരിക്കോട്ട
4. ബാംഗ്ലൂര്‍

19. പ്രസവിക്കുന്ന പാമ്പ് ഏത് ?
1. അണലി
2. രാജവെമ്പാല
3. ചേര
4. മൂര്‍ഖന്‍

20. അന്താരാഷ്ട്ര അറബി ഭാഷാ ദിനം എന്നാണ് ?
21. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള ഒരേ ഒരു ഇന്ത്യന്‍ സംസ്ഥാനം?
22 ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?
23. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര് ?
24. കേരളത്തിലെ കാടില്ലാത്ത ജില്ല ഏത് ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago