പരിയാരത്ത് കാട്ടാന ശല്യം രൂക്ഷം: ഭയത്തോടെ പ്രദേശവാസികള്‍
പനമരം: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും മാത്തൂര്‍ പരിയാരത്ത് കാട്ടാന ശല്യം രൂക്ഷമായത് പ്രദേശവാസികള്‍ ഭയത്തോടെ കഴിയുന്നത്. സാധാരണയായി ഇവിടങ്ങളില്‍ കാട്ടാനകളുടെ ശല്യമുണ്ടെങ്കിലും കുറച്ച് നാളത്തേക്ക് വന്യ മൃഗശല്യം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ അസൈനാര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരാഴ്ചയായി ശല്യം വര്‍ധിച്ചിരിക്കയാണ്. ഒരുമാസം മുമ്പ് ഇലക്ട്രിക് ലൈന്‍തട്ടി ഒരു കൊമ്പന്‍ ആന ചരിഞ്ഞിരുന്നു. ചക്ക, മാങ്ങ എന്നിവ വര്‍ദ്ധിച്ചതോടെ ആന ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നെല രാത്രി കാട്ടാനകള്‍ കൂട്ടമായെത്തി നിരവധി കപ്പ കൃഷി, വാഴ, മാവ് തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് ആറാവുന്നതോടെ വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുമാണ്. നോമ്പ് കാലമായതിനാല്‍ രാത്രികാലങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പളളികളില്‍ പോകാന്‍ പോലും പ്രദേശവാസികള്‍ക്ക് ഭയമാണ്. ദൂരെ ദിക്കുകളില്‍ യാത്ര ചെയ്ത് തിരിച്ച് ആറിന് മുമ്പായി മുമ്പായി പനമരത്ത് എത്തി പെടണം.
അത് കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളിലേക്ക് വാഹനങ്ങളോ ഓട്ടോറിക്ഷയോ സര്‍വ്വീസ് നടത്താറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ദുരിതത്തിന് ഒരു അറുതിയായിട്ടില്ലന്നതാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."