സ്ത്രീ സുരക്ഷ ഉറപ്പാക്കി ബജറ്റ്; പ്രതിരോധത്തിനും പുനരധിവാസത്തിനും ഊന്നല്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രതിരോധത്തിനും പുനരധിവാസത്തിനും ഊന്നല്‍ നല്‍കുന്നതാണ് പുതിയ ബജറ്റ്. പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവക്ക് 12 കോടി രൂപയും ബോധവത്കരണങ്ങള്‍ക്ക് 34 കോടി രൂപയും അനുവദിച്ചു. ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട്‌സ്റ്റേ, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ തുടങ്ങിയവയ്ക്ക് 19.5 കോടി രൂപ. രണ്ട് എസ്.ഒ.എസ് മോഡല്‍ ഹോമുകള്‍ക്ക് വേണ്ടി മൂന്നു കോടിയടക്കം 68 കോടി രൂപ അതിക്രമങ്ങളുമായി ബന്ധപ്പെട്ട സ്‌കീമുകള്‍ക്കുണ്ട്.
കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധിക വകയിരുത്തല്‍ പദ്ധതിയുടെ 11.5% വനിതാ വികസനത്തിന് വനിതാ ബോധവല്‍ക്കരണത്തിന് പ്രവര്‍ത്തനങ്ങള്‍ക്ക് 34 കോടി രൂപ നൂറു ശതമാനവും സ്ത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്ക് 1,060.5 കോടി രൂപ. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് നിലവില്‍ വരും. വനിതാ ബെറ്റാലിയന്‍, താലൂക്കുതല വനിതാ പൊലീസ് സ്റ്റേഷനുകള്‍, വനിതാ പോലീസ് ഓഫീസറുടെ പഞ്ചായത്തുതല സƒസന്ദര്‍ശന ലൈംഗിക അക്രമികളുടെ പബ്ലിക് രജിസ്റ്റര്‍ തുടങ്ങിയവ പുതിയ മുന്‍കൈകളാണ്. ഇരകള്‍ക്ക് എത്രയും പെട്ടെന്ന് സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സഹായം നല്‍കുന്നതിനുവേണ്ടി പ്രത്യേക ഫണ്ടിന് തുടക്കം കുറിക്കാന്‍ 5 കോടി രൂപയും പുതുതായി അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."