ബജറ്റ് ചോര്‍ച്ച സമ്മതിച്ച് ധനമന്ത്രി; രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: ഇന്നവതരിപ്പിച്ച സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് ചോര്‍ന്നത് പരിശോധിക്കുമെന്നു പറഞ്ഞ ധനമന്ത്രി തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ മനോജ് കുമാറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി.
അതേസമയം, ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ധനമന്ത്രി രാജിവച്ച് പുതിയ മന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
ബജറ്റ് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെടുത്താന്‍ ഗവർണറെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല, എം.കെ മുനീർ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്.
ധനമന്ത്രി സ്വയം ശിക്ഷ ഏറ്റെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ധനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ബജറ്റ് ചോര്‍ന്നതെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹ രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. വ്യവസ്ഥാപിതമായി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."