മലയാളി ജവാന്‍ ആത്മഹത്യ ചെയ്തതെന്ന് സൈന്യത്തിന്റെ വിശദീകരണം; അല്ലെന്ന് കുടുംബം
മുംബൈ: മോശം തൊഴില്‍ സാഹചര്യം സംബന്ധിച്ച വീഡിയോ പുറത്തുവിട്ട ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയ് മാത്യൂ ആത്മഹത്യ ചെയ്തതാണെന്ന വിശദീകരണവുമായി കരസേനാ വൃത്തങ്ങള്‍. വീഡിയോ പുറത്തുവിട്ട ശേഷം ചോദ്യം ചെയ്തുവെന്ന വാര്‍ത്തയും സൈന്യം നിഷേധിച്ചു. ശനിയാഴ്ച കാണാതായ ജവാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സൈനിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന് മാനസിക വിഷമങ്ങളുണ്ടായിരുന്നുവെന്നും കരസേന പറയുന്നു.
എന്നാല്‍ റോയ് മാത്യു ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സഹോദരന്‍ ജിജോ ജോസ് ആവശ്യപ്പെട്ടു. വാര്‍ത്ത കേട്ടപ്പോള്‍ തങ്ങള്‍ ഞെട്ടിയെന്നും അദ്ദേഹത്തിന്റെ ഡയറി പൊലിസിന്റെ കസ്റ്റഡിയിലാണെന്നും ജിജോ പറഞ്ഞു.
ഒരു പ്രാദേശിക മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് റോയ് തൊഴില്‍ പ്രശ്‌നങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും ടി.വിയിലൊക്കെ വാര്‍ത്ത വന്നുവെന്നും തന്റെ ജോലി നഷ്ടപ്പെടുമെന്നും റോയ് ഭാര്യ ഫിനിയോടു വിളിച്ചു പറഞ്ഞിരുന്നു.
കൊല്ലം പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്തു റോയ് മാത്യുവിന്റെ മൃതദേഹമാണ് ക്യാംപിലെ പഴയ കെട്ടിടത്തില്‍ നിന്നു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."