HOME
DETAILS
MAL
സഊദിയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
backup
February 18 2020 | 11:02 AM
ദമാം: കിഴക്കൻ സഊദിയിലെ ദമാമിന് സമീപം ഖത്തീഫിൽ മരണപെട്ട കണ്ണൂര്‍ ചമ്പാട് വടക്കേ ചാലില്‍ വീട്ടില്‍ രാഘവന്റെയും യശോദയുടെയും മകന് രമേശന്റെ (52) മൃതദേഹം ജന്മ നാടായ ചമ്പാട് സംസ്കരിച്ചു. നവോദയ സാംസ്കാരിക വേദി അംഗമായിരുന്ന രമേശൻ ഫെബ്രുവരി ഏഴിന് ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. ഇരുപത് വര്‍ഷമായി സഊദിയിലുള്ള ഇദ്ദേഹം രണ്ടര വര്‍ഷമായി ഖതീഫിലെ ഡിട്ടര്ജന്റ് നിര്‍മ്മാണ വിതരണ കമ്പനിയായ അബൂ താജില്‍ സീനിയര്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
ഫെബ്രുവരി നാലിന് രാത്രി മുറിയില്‍ വിശ്രമിക്കവേ ശാരീരിക അസ്ത്വതകള് അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനിയിലെ സുഹൃത്തുക്കള്‍ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. പക്ഷാഘാതവും ഹൃദയാഘാതവും സംഭവിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഷംനയാണ് ഭാര്യ.പ്ലസ്ടു വിദ്യാര്‍ഥിനിയായ മാളവിക ഏകമകളാണ്.
റഹീമ കെഎംസിസി പ്രവര്ത്തകന് അബ്ദുല്‍ സമദ് എ ആര് നഗര്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജീവകാരുണ്യ വിഭാഗം പ്രവര്ത്തകന് ഇഖ്ബാല്‍ ആനമങ്ങാട് എന്നിവര്‍ നിയമ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ നിന്നും എംബാം പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി ദമാമിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."