റിയാദ് ഓ.ഐ.സി.സി ‘മക്കാനി 2020’ ശ്രദ്ധേയമായി
റിയാദ്. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
'മക്കാനി 2020' ശ്രദ്ധേയമായി. അൽമദീന ഓഡിറ്റോറിയത്തില്‍ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍മദീന മാനേജർ ശിഹാബ് കൊടിയത്തൂർ, ക്രസന്റ് സ്കൂൾ ചെയർമാൻ അൻസാരി വടക്കുംതല, അസ്മാസ് ഫാസ്റ്റ് ഫുഡ് ഡയറക്ടർ നസീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ബിരിയാണി പാചക മത്സര ത്തിൽ ഇരുപത്തിരണ്ടോളം പേർ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹണി.പി.ജോ, ജീവ് തോമസ്, രജിബ് മൈതി എന്നിവര്‍ വിധി കര്‍ത്താക്കളാ യിരുന്നു. വിജയികൾക്ക് ഫെബ്രുവരി 21ന് നെസ്റ്റോ ഓഡിറേറാ റിയത്തില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന വാര്‍ഷികാ ഘോഷപരിപാടിയിൽ വെച്ച് സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കു മെന്ന് സംഘാടകര്‍ പറഞ്ഞു. ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖവും ഷുക്കൂര്‍ ആലുവ സ്വാഗതവും ഹർഷാദ് എം.ടി നന്ദിയും പറഞ്ഞു. സജി കായംകുളം,നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, അസ്കർ കണ്ണൂർ, ബാലുകുട്ടൻ, ഷാജി സോണ, സുരേഷ് ബാബു, അഷ്റഫ് വടക്കേവിള, അമീർ പട്ടണത്ത്, ജോൺ സൺ മാർക്കോസ് സംബന്ധിച്ചു. പാചകമത്സരത്തില്‍ പങ്കെടു ത്തവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ നൽകി. തുടര്‍ന്ന് പട്ടുറുമാല്‍ ഫെയിം ഷജീറിന്റെ നേതൃത്വത്തില്‍ റിയാദിലെ കലാകാരന്‍മാരുടെ ഗാനസന്ധ്യയും ഷംസു കളക്കരയുടെ നേതൃത്വത്തില്‍ ലൈവ് ഓർക്കസ്ട്രയും നടന്നു. തങ്കച്ചൻ വർഗ്ഗീസ്, ജമാൽ എരഞ്ഞിമാവ്, ശിഹാബ് പുന്നപ്ര, സലീം അർത്തിയിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."