കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് മാതാവ്, കാമുകനോടൊപ്പം ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ്
കണ്ണൂര്‍: ദുരൂഹസാഹചര്യത്തില്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് മാതാവ് ശരണ്യയെന്നു വ്യക്തമായി. കാമുകനോടൊത്തു ജീവിക്കാനായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചതായി അറിയുന്നു. സംഭവത്തില്‍ ശരണ്യയെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ കാലിനും മുഖത്തിനും പരുക്കേറ്റിരുന്നു.
കണ്ണൂര്‍ സിറ്റി തയ്യില്‍ പുനര്‍ നിവാസില്‍ പ്രണവിന്റെയും ശരണ്യയുടെയും മകന് വിയാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 10.15ഓടെ തയ്യില്‍ കടല്‍ത്തീരത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.
ചോദ്യം ചെയ്യലില്‍ അച്ഛന്റെയും അമ്മയുടേയും മൊഴികളില്‍ വൈരുധ്യം ശ്രദ്ധയില്‍പെട്ടിരുന്നു. ശരണ്യയുമായി അകന്നുകഴിയുന്ന വാരം സ്വദേശിയായ ഭര്‍ത്താവ് പ്രണവ് ഞായറാഴ്ച രാത്രി വീട്ടിലെത്തിയിരുന്നു. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലിസ് അയച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ ആറരയോടെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്നു വീട്ടില്‍ നിന്നുള്ള നിലവിളികേട്ട് സമീപവാസികള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലിസെത്തി. തുടര്‍ന്നു പൊലിസ് നടത്തിയ തിരിച്ചിലിലാണു മൃതദേഹം കിട്ടിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു പ്രണവിന്റെയും ശരണ്യയുടെയും വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."