കൊടുവള്ളിയില്‍ വന്‍ ലഹരി വേട്ട
കൊടുവള്ളി: ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മൊത്തവില്പനക്കായി കൊണ്ടുവന്ന മൂന്നര ലക്ഷം രൂപയുടെ ഹാന്‍സ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ പൊലിസ് പിടികൂടി. ആറ് ബാഗുകളിലും ഒരു പെട്ടിയിലുമായി കടത്തിയ 8,400 പാക്കറ്റ് ഹാന്‍സാണ് ഇന്നലെ രാവിലെ 10 മണിയോടെ കൊടുവള്ളി ബസ് സ്റ്റാന്റില്‍ നിന്ന് പിടികൂടിയത്്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങര കാരത്തോട് ഊരകം മരത്തുംപള്ളി വീട്ടില്‍ ഫൈസലി (41)നെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വില്പനക്കായി കൊണ്ടുവന്നതാണ് ലഹരി വസ്തുക്കളെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. 16,200 രൂപയും ഇയാളില്‍ നിന്ന് പിടികൂടി. ബംഗളൂരുവില്‍ നിന്ന് ലഹരിവസ്തുക്കള്‍ ബസില്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊടുവള്ളി പൊലിസ് പരിശോധന നടത്തിയത്. സ്ഥിരമായി കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ കടത്തി വില്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. വിനോദ യാത്രാ വാഹനങ്ങളിലും അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളിലുമാണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്. കൊടുവള്ളി എസ്.ഐ കെ.പ്രജീഷ്, എ.എസ്.ഐമാരായ രഘുനാഥ്, പി.കെ.ജ്യോതി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബാബുരാജ്, സുനില്‍ കുമാര്‍, ഇ.പി.അബ്ദുല്‍ റഹീം എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."