'കരട് ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ ക്രമീകരിക്കണം'
മഞ്ചേരി: ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരമുള്ള മുന്‍ഗണന ലിസ്റ്റ് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നു മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലവില്‍ കരട് ലിസ്റ്റില്‍ നഗരസഭയിലെ അനര്‍ഹരായവര്‍ കയറിക്കൂടുകയും അര്‍ഹരായവര്‍ പുറംതള്ളപ്പെടുകയും ചെയ്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതിന് അംഗീകാരം നല്കാന് കഴിയില്ല.
വാര്‍ഡ് സഭകള്‍ ചേര്‍ന്ന് അര്‍ഹരായവരെ നഗരസഭ കണ്ടത്തിയിട്ടുണ്ട്. നഗരസഭയിലെ വീമ്പൂര് എല്‍.പി സ്കൂളിനു സമീപത്തെ ചുറ്റുമതില്‍ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി. ഇതുപ്രകാരം സ്കൂളിലേക്കു വാഹനമെത്തുന്നതിനുള്പ്പെടെ തടസമായിരുന്ന മതില് ഒന്നര മീറ്റര്‍ മാറ്റിപ്പണിയും. മഞ്ചേരിയിലെ മിനി ബൈപാസ് റോഡിന്റെ ഇരു വശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഒരു ലക്ഷം രൂപയുടെയും ഭരണാനുമതിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."