ഫ്രീഡം 251 ജൂണ്‍ 28 മുതല്‍ വിതരണം തുടങ്ങുമെന്ന് കമ്പനി
ന്യൂഡല്‍ഹി: റിങിങ് ബെല്‍സിന്റെ സ്മാര്‍ട്ട് ഫോണ്‍ വീണ്ടും രംഗത്ത്.വിപ്ലവവും വിവാദവും സൃഷ്ടിച്ച് രംഗത്തിറങ്ങിയ 251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയത്.ഫോണിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണെന്ന വാഗ്ദാനവുമായി റിങിങ് ബെല്‍സ് കമ്പനി രംഗത്തെത്തുന്നത്. ഇതോടെ നിരവധി പേരാണ് കമ്പനി സൈറ്റിലൂടെ ഫോണിനായി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ദിവസം കൊണ്ട് സൈറ്റ് തകര്‍ന്നു.
എന്നാല്‍ ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണെന്ന അവകാശവാദവുമായ ഇറങ്ങിയ ഫ്രീഡം251 തട്ടിപ്പാണെന്ന വാര്‍ത്തയും പരന്നു. നോയിഡ ആസ്ഥാനമായാണ് കമ്പനി പ്രവൃത്തിക്കുന്നത്. 30,000 പേര്‍ ഫോണിനായി പണം നല്‍കി കഴിഞ്ഞെന്നും ഏഴ് കോടിയിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് കമ്പനിയുടെ വാദം. സര്‍ക്കാരിന്റെ ഇടപെടലോടെ കമ്പനി ഫോണ്‍ പിന്‍വലിക്കുകയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു.
250 കോടി രൂപ ചെലവില്‍ ഫ്രീഡം251 സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുവാനുള്ള രണ്ട് യൂനിറ്റുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷം ഫോണുകളുടെ നിര്‍മാണശേഷിയുള്ള യൂനിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കമ്പനിയുടെ പുതിയ വാഗ്ദാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."