കടകളില്‍ ജല സംഭരണികള്‍ വിറ്റുതീര്‍ന്നു
ചേര്‍ത്തല: താലൂക്കില്‍ ജപ്പാന് ശുദ്ധജല വിതരണം നിലയ്ക്കുമെന്ന അറിയിപ്പോടെ ശുദ്ധജല സംഭരണികള്‍ വാങ്ങലുകളും ഏറെ നടന്നു. താലൂക്കിലെ ചെറുകിട കടകളില്‍ വരെ വലിയ രീതിയില്‍ വ്യാപാരം നടന്നു. പലയിടത്തും സ്റ്റോക്ക് തീര്‍ന്നതിനാല്‍ പുതിയവ വരുത്തുകയും അവയും തീരുന്ന അവസ്ഥയാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു.
500, 750, 1000 ലീറ്ററുകളുടെ വിവിധ കമ്പനികളുടെ ജല സംഭരണികളാണ് ചൂടപ്പം പോലെ വിറ്റുതീര്‍ന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ തുടങ്ങിയ തിരക്ക് ഇന്നലെയും തുടര്‍ന്നു. ജപ്പാന് ശുദ്ധജല വിതരണം നിലയ്ക്കുമെന്നറിഞ്ഞതോടെ വീട്ടിലെ പഴയ മോട്ടോറുകള്‍ നന്നാക്കാനും പ്രദേശവാസികളുടെ തിരക്കുണ്ട്.
സമീപത്തെ വര്‍ക് ഷോപ്പുകളില്‍ മോട്ടോറുകള്‍ എത്തിച്ച് നന്നാക്കാന്‍ നല്‍കിയിരിക്കുകയാണ്. ജപ്പാന്ശുദ്ധജലം വന്നതോടെ പലരും കുഴല്‍കിണറുകളുടെയും പാരമ്പര്യ ജലസോത്രസുകളുടെയും ഉപയോഗം കുറച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അവയെല്ലാം വീണ്ടും പുനര്ജീവിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."