പെട്രോള്‍പമ്പ് ജീവനക്കാര്‍ക്കും ഇനി ഖാദി
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഇനി ഖാദി യൂനിഫോം ധരിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഖാദി പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശം. പുതിയ നിര്‍ദേശം നടപ്പിലാകുന്നതോടെ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ ഖാദി യൂനിഫോം ധരിക്കേണ്ടിവരും.
പെട്രോളിയം മന്ത്രാലയം കൂടാതെ ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഡല്‍ഹി പൊലിസ്, പ്രതിരോധമന്ത്രാലയം എന്നീ വകുപ്പുകളിലും ഖാദി യൂനിഫോം നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.കൂടുതല്‍ വകുപ്പുകളില്‍ പദ്ധതി വരുന്നതോടെ ഈ വ്യവസായ മേഖല മികച്ച പുരോഗതി നേടുമെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മിഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."