HOME
DETAILS
MAL
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ല; നിലപാട് പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി
backup
January 22 2019 | 06:01 AM
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി. തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും എസ്.എന്‍.ഡി.പി പിന്തുണ നല്‍കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് അണികള്‍ക്ക് തീരുമാനിക്കാം. ശബരിമലയിലെ വിവാദങ്ങള്‍ യുഡിഎഫിന്റെ സര്‍വ്വനാശത്തിനു വഴിവെക്കുമെന്നും എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ മുന്നണിയെ പിന്തുണച്ച പാരമ്പര്യമാണ് എസ്.എന്‍.ഡി.പിക്ക്. എന്നാല്‍ ഇക്കുറി ആ നിലപാടില്‍ മാറ്റം വരുത്തനാണ് സംഘടനയുടെ തീരുമാനം. ഒരു മുന്നണിയ്ക്കും എസ്.എന്‍.ഡി.പി പിന്തുണ പ്രഖ്യാപിക്കില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അണികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എന്‍.ഡി.എ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിവാദം യുഡിഎഫിന് സര്‍വ്വനാശം ഉണ്ടാക്കും. അതിന്റെ നേട്ടം ബി.ജെ.പിക്ക് ലഭിക്കും.
ശബരിമല വിവാദങ്ങള്‍ എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തിലെ സമരങ്ങള്‍ ആസൂത്രണം ചെയ്തത് സവര്ണലോബിയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രിയുടെ ബു്ദ്ധിയാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശബരിമലയിലെ വിവാദങ്ങളുടെ പേരില്‍ എന്‍.എസ്.എസിനേയും തന്ത്രിയേയും ബിജെപിയേയും വെളളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."