വീരേന്ദ്രകുമാറിനെതിരേയുള്ള ഭൂമി തട്ടിപ്പ് കേസ്; ഏപ്രില്‍ ഒന്നിന് വാദം കേള്‍ക്കും
തലശ്ശേരി: എം.പി വീരേന്ദ്രകുമാര്‍ എം.പിയും മകന് എം.വി ശ്രേയാംസ്കുമാറും സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ തലശ്ശേരി സ്പെഷന്‍ വിജിലന്‍സ് ജഡ്ജ് ഏപ്രില്‍ ഒന്നിന് വാദം കേള്‍ക്കും. എറണാകുളം പാലാരിവട്ടത്തെ പി.രാജനാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ള ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും മറിച്ചു വില്‍ക്കുകയും ചെയ്തെന്ന പരാതിയില്‍ വീരേന്ദ്രകുമാറിനും മകന് ശ്രേയാംസ്കുമാറിനും എതിരേ വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിനെതിരേ പരാതിക്കാരന് എതിര് ഹരജി നല്‍കിയിരുന്നു. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന് ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ വിധേയമാക്കിയില്ലെന്നും സര്‍ക്കാറിന്റെ രേഖകള്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും എതിര് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."