ഊര്‍ജസ്വലനായി വന്ന മന്ത്രിയുടെ മടക്കം തളര്‍ച്ചയോടെ
തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ രണ്ടാമത്തെയും തന്റെ ഒന്‍പതാമത്തെയും ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് സഭയിലേക്കു വന്നത് ഊര്‍ജസ്വലനായിട്ടായിരുന്നു.
പ്രതിപക്ഷ നിരയിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി ഉള്‍പ്പെടെയുള്ളവരോട് കുശലം ചോദിച്ച് കൈകൊടുത്താണ് ബജറ്റ് അവതരിപ്പിക്കാനായി മന്ത്രി തയാറെടുത്തത്.
ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചതോടെ തന്റെ പതിവു ശൈലിയില്‍ കരുത്തനായി വന്ന മന്ത്രി എം.ടി വാസുദേവന്‍ നായരുടെ കഥകളിലെ വരികളെടുത്ത് ഉദ്ധരിച്ചായിരുന്നു ഓരോ പദ്ധതികളുടെയും പ്രഖ്യാപനം നടത്തിയത്.
ട്രഷറി ബഞ്ച് ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിച്ചു. രാവിബജറ്റ് അവതരണം രണ്ടേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നിരയില്‍ നിന്നു ആക്രമണം നേരിട്ടത്. ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി.
ഇതോടെ ബജറ്റ് അവതരണം തടസപ്പെടുകയായിരുന്നു. അന്വേഷിക്കാമെന്നു സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിച്ചിട്ടും ബഹളം അവസാനിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."