മദ്യം വ്യാപകമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: ഹൈദരലി തങ്ങള്‍
മലപ്പുറം: ടൂറിസത്തിന്റെ മറവില്‍ മദ്യം വ്യാപകമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍.
സംസ്‌കാരത്തേയും തലമുറയേയും ബാധിക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തിനെതിരേ പൊതു സമൂഹം കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നിരോധനം കാരണം ടൂറിസം മേഖല തകര്‍ച്ചയിലാണെന്നും സന്ദര്‍ശകരുടെ വരവ് കുറഞ്ഞെന്നുമുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാദം ബാലിശമാണ്.
മദ്യം നിയന്ത്രിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം ടൂറിസം മേഖലയില്‍ നിന്നുള്ള വരവിലും വരുമാനത്തിലും ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകളില്‍ വ്യക്തമാണ്.
ദേശീയ പാതയോരത്ത് നിന്ന് മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധി വന്നയുടന്‍ മറ്റു സംസ്ഥാനങ്ങള്‍ മദ്യഷാപ്പുകള്‍ നീക്കം ചെയ്യല്‍ നടപടി സ്വീകരിച്ചു. എന്നാല്‍ കോടതി വിധി മാനിക്കാതെ മദ്യം വ്യാപകമാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചത്.
ഇപ്പോള്‍ മറ്റുവാദങ്ങള്‍ ഉന്നയച്ച് പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാനും മദ്യത്തില്‍ നിന്നുള്ള വരുമാനം ശക്തിപ്പെടുത്താനുമാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിച്ചു കൂട. മദ്യത്തിലൂടെ തലമുറകളെ നശിപ്പിക്കുന്ന വിപത്തിനാണ് സര്‍ക്കാര്‍ വഴിയൊരുക്കുന്നത്. ഇതിനെതിരേ ഒറ്റക്കെട്ടായി സമൂഹ മനസാക്ഷി ഉണരണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."