HOME
DETAILS

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

ADVERTISEMENT
  
October 13 2024 | 18:10 PM

Indian hopes hit in Womens T20 World Cup Defeat to Aussies

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ പരാജയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് നേടി. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനമാണ് ഓസീസിനെ 150 കടത്തിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച ഇന്നിം​ഗ്സ് നിർണായക മത്സരത്തിൽ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചു. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും ബാക്കി നിൽക്കുന്നുള്ളു.

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (20), സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗസ് (16) എന്നിവര്‍ ഡ​ഗ്ഔട്ടിലേക്ക് മടങ്ങി. പിന്നാലെ കൗര്‍ - ദീപ്തി ശര്‍മ (29) സഖ്യം 63 കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ദീപ്തി പോയതോടെ ഇന്ത്യ തകർച്ച തുടങ്ങി. റിച്ചാ ഘോഷ് (1), പൂജ വസ്ത്രകര്‍ (9), അരുന്ധതി റെഡ്ഡി (0), ശ്രേയങ്ക പാട്ടീല്‍ (0), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (1), ഹര്‍മന്‍പ്രീതിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് ഗ്രേസ് - മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  5 days ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  5 days ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  5 days ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  5 days ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  5 days ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  6 days ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  6 days ago