HOME
DETAILS

അമൃത് പദ്ധതിയിലെ കാന നിര്‍മാണം: മാലിന്യം ഒഴുക്കാന്‍ അനുവദിക്കണമെന്ന് ലോഡ്ജ് ഉടമകള്‍; പറ്റില്ലെന്ന് നാട്ടുകാര്‍

  
backup
January 22 2019 | 07:01 AM

%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0

ഗുരുവായൂര്‍: ഗുരുവായൂരിലെ ലോഡ്ജുകളില്‍ നിന്നുള്ള മലിനജലം പൊതുനിരത്തിലെ കാനകളിലേക്ക് ഒഴുക്കുന്നത് നഗരസഭ തടയുന്നതിനാല്‍ ലോഡ്ജുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന വാദവുമായി ഗുരുവായൂരിലെ ലോഡ്ജുടമകള്‍ നഗരസഭ അധികൃതരെ സമീപിച്ചു.
അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കാനകള്‍ പൊളിച്ച് കോണ്‍ഗ്രീറ്റ് കാനകളാക്കുന്ന പ്രവൃത്തി നടന്നു വരുന്നുണ്ട്. ഈ കാനയിലേക്ക് മാലിന്യം ഒഴുക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കുകയും ഈ കാനയിലേക്കുള്ള മാലിന്യ പൈപ്പുകളെല്ലാം നഗരസഭ വിച്ഛേദിക്കുകയും ചെയ്തിരുന്നു. കാനയിലേക്ക് മാലിന്യം ഒഴുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.
എന്നാല്‍ മാലിന്യം ഒഴുക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ മാലിന്യം ചെന്നടിയുന്ന ചക്കംകണ്ടം, അങ്ങാടിത്താഴം, തെക്കന്‍ പാലയൂര്‍ മേഖലയിലെ ജനങ്ങളും രംഗത്തു വന്നു. ഈ ആവശ്യങ്ങളുന്നയിച്ച് പൗരാവകാശ വേദി നഗരസഭ ചെയര്‍പേഴ്‌ന് നിവേദനം നല്‍കി.
രണ്ടു നിവേദനങ്ങളും ഒരേ ദിവസം തന്നെയാണ് നഗരസഭയില്‍ ലഭിച്ചത്. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ ലോഡ്ജുകളിലെ കുളിമുറികളിലെ മലിനജലവും മാലിന്യ സംസ്‌കരണ ടാങ്കില്‍ നിന്നുള്ള അധിക ജലവും കാനയിലേക്ക് ഒഴുക്കാനനുവദിക്കണമെന്നും അതിനുവദിച്ചില്ലെങ്കില്‍ ലോഡ്ജുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജി.കെ പ്രകാശന്‍, മോഹനകൃഷ്ണന്‍ ഓടത്ത് എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കക്കൂസ് മാലിന്യം നേരിട്ട് ഒഴുക്കുന്നവര്‍ക്കെതിരേ നഗരസഭയ്ക്ക് നടപടി സ്വീകരിക്കാമെന്ന് അസോസിയേഷന്‍ അറിയിച്ചു. നോട്ട് നിരോധനം, പ്രളയം, ശബരിമല പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ ലോഡ്ജ് വ്യവസായം വന്‍ പ്രതിസന്ധിയിലാണെന്നും ലോഡ്ജുടമകളുടെ നിവേദനത്തിലുണ്ട്. നിയമ വിരുദ്ധമായി കാനയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്ന ലോഡ്ജുകളുടെയും ഹോട്ടലുകളുടെയും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നഗരസഭ തയാറാവണമെന്ന് പൗരാവകാശ വേദി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മഴവെള്ളമൊഴികെ മറ്റൊരു തരത്തിലുള്ള മാലിന്യവും പൊതുകാനയിലേക്ക് ഒഴുക്കിവിടുന്നത് നിയമപരമായി കടുത്ത തെറ്റാണെന്നിരിക്കെ നഗരസഭ ഒരിക്കലും ഇത്തരമൊരാവശ്യം അനുവദിക്കരുത്. ഉറവിട മാലിന്യ സംസ്‌കരണമെന്ന സര്‍ക്കാരിന്റെയും നരസഭയുടെയും കര്‍ശനിയമത്തെ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും പൗരാവകാശ വേദി ആവശ്യപ്പെട്ടു.
അമൃത് പദ്ധതി പ്രകാരം പണിയുന്ന കാനയിലേക്ക് മാലിന്യമൊഴുക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എയുടെ നിലപാട് സ്വഗതാര്‍ഹമാണ്. ഈ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പ്രവര്‍ത്തിക്കാന്‍ നഗരസഭാ ഭരണാധികാരികള്‍ ഇച്ഛാശക്തി കാണിക്കണം. നിയമം പാലിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന നിരവധി സ്ഥാപനങ്ങള്‍ ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും പുതിയ കാനിര്‍മാണം മൂലം ഉണ്ടാകുന്നില്ലെന്നിരിക്കെ നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത അധികാരികള്‍ക്കില്ലെന്ന് ഓര്‍ക്കണം. വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിനായി ഗുരുവായൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ പാക്കേജ്ഡ് പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യ സംസ്‌കരണത്തിനായി കൃത്യമായി ആസൂത്രണത്തോടെയും ശാസ്ത്രീയാടിത്തറയോടെയും പദ്ധതികള്‍ തയാറാക്കിയാല്‍ മാത്രമേ നഗരം നേരിടുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാവൂമെന്നും പൗരവകാശ വേദി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നഗരസഭാ ചെയര്‍പേഴ്‌സന് നിവേദനം നല്‍കിയത്.യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായി. വി.പി സുഭാഷ്, ശ്രീധരന്‍ ചക്കംകണ്ടം, അനീഷ് പാലയൂര്‍, ഫാമീസ് അബൂബക്കര്‍, മജീദ് ചക്കംകണ്ടം, കെ.യു കാര്‍ത്തികേയന്‍, ആര്‍.കെ സമീര്‍, സുനില്‍ വലിയപുരക്കല്‍, ദസ്തഗീര്‍ മാളിയേക്കല്‍, നവാസ് തെക്കുംപുറം, ലത്തീഫ് പാലയൂര്‍, സി.എം ജെനീഷ്, പ്രേമന്‍ കുഞ്ഞിക്കണ്ണന്‍, വി.വി യൂസഫ് പാലയൂര്‍, ഏ.കെ നിഷാദ്, പി.എ സാജിദ്, സലീം കളരിപറമ്പ്, സോമന്‍ അതിരിങ്ങല്‍, ആര്‍.വി ജമാലുദ്ദീന്‍, പി. അഷ്‌റഫ്, ഷാജു മൂരായ്ക്കല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago