കാരികുളം കടവില്‍ പാലത്തിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; വീണ്ടും താല്‍ക്കാലിക പാലം നിര്‍മിച്ച് നാട്ടുകാര്‍
പുതുക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയില്‍ മാത്രം ഇടംപിടിക്കുന്നതാണ് കാരികുളംകടവ് പാലം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലത്തിന്റെ കാര്യം മറക്കും. എത്രയോ പ്രകടന പത്രികകളില്‍ പാലം ഇടംപിടിച്ചെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാരികുളം കടവില്‍ പാലം യാഥാര്‍ഥ്യമായില്ല.കാരികുളം കടവില്‍ കുറുമാലിപുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വാഗ്ദാനം കേട്ട് മടുത്ത കാരികുളത്തുകാര്‍ക്ക് ഷഷ്ഠിയും ആണ്ടുനേര്‍ച്ചയും ആഘോഷിക്കാന്‍ സ്വയം പാലംപണിയണം.
പിന്നെ കുറുമാലിപ്പുഴ കടന്ന് ആഘോഷം. അതു കഴിഞ്ഞാല്‍ നാട്ടുകാര്‍ തന്നെ പാലം പൊളിച്ചുമാറ്റും. ഇത് ഇന്നും ഇന്നലെയുമല്ല പതിറ്റാണ്ടുകളായി മുടക്കമില്ലാതെ തുടരുന്നു. കരികുളത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ കടന്നു വേണം ഓത്തനാട് 907 ശിവക്ഷേത്രത്തിലെ ഷഷ്ഠിയും 907 ജാറത്തിലെ നേര്‍ച്ചയിലും പങ്കെടുക്കുവാന്‍. അതുകൊണ്ട് വര്‍ഷംതോറും നാട്ടുകാര്‍ പിരിവെടുത്ത് നടപ്പാലം പണിതാണ് കാരി കുളത്തുകാര്‍ പുഴ കടക്കുന്നതും ഉത്സവങ്ങള്‍ ആഘോഷിക്കുന്നതും.
ഇത്തവണയും ഓത്തനാട് ഷഷ്ഠിക്ക് കാവടികള്‍ എത്തിയത് ഒറ്റവരി നടപ്പാലത്തിലൂടെയാണ്. ജീവന്‍പണയംവച്ചാണ് ആട്ടക്കാര്‍ കാവടിയുമായി പാലത്തിലൂടെ മറുകരയെത്തിയത്.
വരാനിരിക്കുന്ന ആണ്ടുനേര്‍ച്ചക്കും ഈ പാലം തന്നെയാണ് നാട്ടുകാര്‍ക്ക് ആശ്രയം. ജാറത്തിലെ നേര്‍ച്ച കഴിഞ്ഞാല്‍ നാട്ടുകാര്‍ തന്നെ പാലം പൊളിച്ച് മാറ്റുകയാണ് പതിവ്. അടുത്ത വര്‍ഷം വീണ്ടും പാലം പണിയും പിന്നെയും പൊളിക്കും. കാരികുളത്തെ സ്ഥിരം പാലം എന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്. പ്രദേശത്ത് പാലം യാഥാര്‍ഥ്യമായാല്‍ 15 മിനിട്ട് കൊണ്ട് കന്നാറ്റുപാടത്തും 20 മിനിട്ടു കൊണ്ട് കോടാലിയിലേക്കുമെത്താനാകും. നേരത്തെ ഇവിടെ കടത്തുവഞ്ചിയുണ്ടായിരുന്നെങ്കിലും പിന്നീട് നിലച്ചു. നാട്ടുകാരുടെ യാത്രാദുരിതം ഇത്തവണയെങ്കിലും അധികതരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പരിഹാരം കാണുമെന്നുമുള്ള പ്രതീക്ഷയിലാണ് കാരികുളത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."