ആര്‍ക്കും ഉപകാരപ്പെടാത്തത്: മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ടതും വികസനത്തില്‍ നിര്‍ണായകവുമായ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ചുരം ബദല്‍ റോഡ്, രാത്രിയാത്രാനിരോധനം തുടങ്ങിയ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് മൗനം പാലിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് ജില്ലയിലെ വോട്ടര്‍മാരെ സമീപിച്ചത്. ജയിച്ചുവന്ന സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് സംബന്ധിച്ച കാര്യങ്ങളൊന്നും ബജറ്റിലില്ല. 900 കോടിയുടെ ബൃഹദ് പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് കാരണം മുടങ്ങുന്നത് ഖേദകരമാണ്.
വയനാട്ടിലെ അതീവ ഗുരുതരമായ വന്യമൃഗശല്യം തടയുന്നതിന് വേണ്ടി ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളില്ല. കാര്‍ഷിക ജില്ലയായ വയനാട്ടില്‍ കൊടും വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞപക്ഷം വായ്പകള്‍ക്ക് പലിശ ഇളവെങ്കിലും പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അവിടെയും നിരാശ മാത്രമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."