HOME
DETAILS

ഭരണം 732 ദിവസം, നുണകള്‍ 8158: ട്രംപിന്റെ നുണക്കഥാ പട്ടിക പുറത്തുവിട്ട് യു.എസ് പത്രം

  
Web Desk
January 22 2019 | 15:01 PM

president-trump-made-8158-false-or-misleading-claims-in-his-first-two-years-spm-world

വാഷിങ്ടണ്‍: അധികാരത്തിലേറിയിട്ട് രണ്ടു വര്‍ഷത്തോളമായി. കൃത്യമായി പറഞ്ഞാല്‍ 732 ദിവസം. ഇത്രയും ദിവസം കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ നുണകള്‍ 8158. അതായത് ഒരു ദിവസം ഏകദേശം 11 നുണകള്‍. വാഷിങ്ടണ്‍ പോസ്റ്റ് പത്രമാണ് വാര്‍ത്ത നല്‍കിയത്. രണ്ടു വര്‍ഷം കൊണ്ട് സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ 8158 പ്രസ്താവനകളാണ് ട്രംപ് നടത്തിയതെന്ന് രേഖകള്‍ സഹിതം പത്രം പറയുന്നു.

732 ദിവസത്തെ ഭരണകാലയളവില്‍ 11 ദിവസം മാത്രമാണേ്രത ഡൊണാള്‍ഡ് ട്രംപ് നുണ പ്രസ്താവനകള്‍ നടത്താതിരിന്നിട്ടൂള്ളൂവെന്ന് പത്രം പറയുന്നു. അധികാരത്തിലേറിയ ആദ്യ വര്‍ഷം ഒരു ദിവസം ആറു നുണകള്‍ എന്നായിരുന്നു കണക്ക്. എന്നാല്‍, രണ്ടാം വര്‍ഷം അത് ശരാശരി 16.5 നിലയിലേക്ക് ഉയര്‍ന്നു.

ഫാക്ട് ചെക്കേഴ്‌സ് ഡാറ്റാബേസ് മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ തെറ്റിദ്ധാരണാജനകവും വ്യാജവുമായ പ്രസ്താവനകള്‍ വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. അധികാരത്തിലെത്തിയ ഇത്രയും ദിവസം കൊണ്ട് ഒരു ദിവസം 30 ലധികം നുണകള്‍ പറഞ്ഞ 74 ദിവസവുമുണ്ട് ട്രംപിനെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തിന്റെ വിവിധ തലങ്ങളില്‍ ട്രംപ് നുണകള്‍ പറഞ്ഞു. അധികാരത്തിന്റെ ആദ്യ 100 ദിനങ്ങളില്‍ ഒരു ആധികാരികതയും ഇല്ലാത്ത 492 അവകാശവാദങ്ങളാണ് ട്രംപ് ഉന്നയിച്ചത്. വിദേശനയം സംബന്ധിച്ച് 900, വാണിജ്യ വ്യാപാര വിഷയത്തില്‍ 854, സാമ്പത്തിക മേഖലയില്‍ 790, തൊഴില്‍ വിഷയങ്ങളില്‍ 755, പിന്നെ 899 അല്ലറ ചില്ലറ നുണകള്‍. ഒരു രാഷ്ട്രതലവനും ഇത്രയധികം നുണകള്‍ പറഞ്ഞ ചരിത്രമില്ലെന്ന് പത്രം പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  15 minutes ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  19 minutes ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  23 minutes ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  41 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  an hour ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  2 hours ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago

No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  4 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  4 hours ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  4 hours ago