HOME
DETAILS

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

  
Farzana
July 13 2025 | 03:07 AM

Massive Fire on Goods Train in Thiruvallur Tamil Nadu Diesel Tankers Ablaze

തിരുവള്ളൂര്‍: തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ വന്‍ തീപിടിത്തം. ഡീസല്‍ കയറ്റിവന്ന ബോഗികളിലാണ് തീപിടിച്ചത്. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്.  ഡീസല്‍ കൊണ്ടുപോകുന്ന ഗുഡ്സ് ട്രെയിനിന്റെ നാല് ബോഗികളില്‍ തീപടര്‍ന്നു. പ്രദേശത്ത് വലിയ തീയും പുകയും ഉയര്‍ന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നു.

അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.  ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നുവെന്ന് അഗ്‌നിശമന സേനാ മേധാവി സീമ അഗര്‍വാള്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

 

Thiruvallur train fire, Tamil Nadu goods train fire, diesel tanker fire train, Chennai train disruption, Indian Railways fire, railway accident Tamil Nadu, South Railway news, Thiruvallur railway station fire, Chennai train cancellations, diesel train fire July 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  20 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  21 hours ago
No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  21 hours ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  21 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  21 hours ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  21 hours ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  a day ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  a day ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  a day ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  a day ago