യു.എസ് പൗരന്മാര്ക്ക് ഇനി യൂറോപ്പിലെത്താന്‍ വിസ വേണം
ബ്രസല്‍സ്: വിസയില്ലാതെ അമേരിക്കന്‍ പൗരന്മാര്ക്ക് ഇനി യൂറോപ്പില്‍ യാത്രചെയ്യാനാകില്ല. യു.എസ് പൗരന്മാര്ക്ക് നല്കിയ വിസാ ഇളവിനെതിരേ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട്ചെയ്തു. ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, പോളണ്ട്, റുമേനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്ക്കു വിസയില്ലാതെ അമേരിക്കയില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നടപടി. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ പൗരന്മാര്ക്ക് അമേരിക്കയിലും അമേരിക്കക്കാര്‍ക്ക് യൂറോപ്പിലും വിസയില്ലാതെ ഒരുമാസം വരെ യാത്ര ചെയ്യാനാകുമായിരുന്നു. ഇതില്‍ നിന്ന് യു.എസ് പിന്മാറിയതോടെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് യു.എസ് വിസാ വിലക്ക് മരവിപ്പിച്ചത്.
അടുത്ത ഒരു വര്‍ഷത്തേക്ക് യുഎസ് പൗരന്മാര്ക്ക് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. വിസാ ഇളവു സംബന്ധിച്ച ഉഭയകക്ഷി കരാര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അമേരിക്ക അംഗീകരിക്കാത്തത് യൂറോപ്യന്‍ യൂനിയനില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."