HOME
DETAILS

കെ.എസ്.ഡി.പിയുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യം: മന്ത്രി

  
Web Desk
March 03 2017 | 21:03 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b5


മണ്ണഞ്ചേരി: ഏതു പ്രതികൂല സാഹചര്യത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിയും വിധം കെ.എസ്.ഡി.പിയെ ശക്തമാക്കി വൈവിധ്യവല്‍ക്കരണം നടത്തുമെന്ന് വ്യവസായമന്ത്രി എ.സി മൊയ്തീന്‍. ഒരു കാലത്ത് ലാഭത്തിലായിരുന്ന കമ്പനിയുടെ ഗതകാല പ്രൗഡിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഗവേഷണ കേന്ദ്രമുള്‍പ്പടെ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മരുന്ന് വിറ്റഴിക്കാന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കമ്പനി സന്ദര്‍ശിച്ച മന്ത്രി വിവിധ പ്ലാന്റുകളുടെ പ്രവര്‍ത്തനവും വിലയിരുത്തി.
ഈ സര്‍ക്കാര്‍ കമ്പനിയെ നല്ല നിലയില്‍ എത്തിക്കുമെന്നതിന് ഉദാഹരണമാണ് ബജറ്റിലെ സമീപനം. കമ്പനിയുടെ നഷ്ടം നികത്തുന്നതിനായി നഷ്ട സംഖ്യ ഓഹരിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 106 കോടി രൂപ ബാങ്കുകള്‍ വഴി ശേഖരിക്കുന്നതിന് സാധിക്കും. പൊതുമേഖല സ്ഥാപനങ്ങളായ നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയിലൂടെ മികച്ച വിപണനം നടത്താനാണ് ലക്ഷ്യം. വ്യവസായ വകുപ്പിനൊപ്പം ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ ഉയര്‍ച്ചയിലെത്തിയ കമ്പനി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഉല്‍പ്പാദന മാന്ദ്യത്തിലായത്. ഉല്‍പ്പാദിപ്പിച്ച മരുന്നുകള്‍ പോലും വിറ്റഴിക്കാതെ കെട്ടികിടക്കുകയായിരുന്നു. ഇത്തരത്തിലുള്ള സമീപനമാകില്ല ഈ സര്‍ക്കാരിന്റേത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 60 കോടി രൂപയ്ക്കുള്ള മരുന്നിന് ഓര്‍ഡര്‍ നല്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്‍. ഡി.എഫ്. സര്‍ക്കാര്‍ ഒരിക്കലും പൊതുമേഖലയെ കൈയ്യൊഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനത്തിലെത്തിയ മന്ത്രിയെ ചെയര്‍മാന്‍ സി. ബി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടര്‍ എസ്.ശ്യാമള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റിയാബ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റും മന്ത്രി സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago