HOME
DETAILS

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

  
Web Desk
July 11, 2025 | 11:39 AM

Nithish Kumar Reddy Talks About Pat Cummins

ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തന്റെ ക്രിക്കറ്റ് കരിയറിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ റെഡ്ഢി. ഓസ്‌ട്രേലിയൻ പര്യടന സമയങ്ങളിൽ കമ്മിൻസിൽ നിന്നും ലഭിച്ച ഉപദേശം തന്റെ ബൗളിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നാണ് നിതീഷ് കുമാർ റെഡ്ഢി പറഞ്ഞത്.  

ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം എന്റെ ബൗളിങിലുള്ള സ്ഥിരത മെച്ചപ്പെടുത്തണമെന്ന് എനിക്ക് തോന്നി. പ്രധാനമായും അതാണ് ഞാൻ നോക്കിയത്. പാറ്റ് ഐ‌പി‌എല്ലിൽ എന്റെ ക്യാപ്റ്റനാണ്, അദ്ദേഹം ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഞാൻ അദ്ദേഹത്തോട് ചില കാര്യങ്ങൾ ചോദിച്ചു, ഓസ്‌ട്രേലിയയിൽ എങ്ങനെയാണ് കാര്യങ്ങൾ എന്നാണ് ഞാൻ ചോദിച്ചത്. ഓസ്‌ട്രേലിയയിൽ എനിക്ക് എങ്ങനെ മുന്നോട്ട് പോവാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാറ്റ് കമ്മിൻസ് കാര്യങ്ങൾ പറയുമ്പോൾ അത് എനിക്ക് ഒരു മികച്ച അനുഭവമാണ് നൽകിയത്'' നിതീഷ് കുമാർ റെഡ്ഢി പറഞ്ഞു. 

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു നിതീഷ് കുമാർ റെഡ്ഢി നടത്തിയത്. അഞ്ചു മത്സരങ്ങളിൽ നിന്നും 298 റൺസാണ് നിതീഷ് അടിച്ചെടുത്തത്. ഇതിൽ ഒരു സെഞ്ച്വറിയും നിതീഷ് നേടിയിരുന്നു. ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകളും താരം നേടി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ആണ് നിതീഷ് സെഞ്ച്വറി നേടി തിളങ്ങിയത്. 189 പന്തിൽ പുറത്താവാതെ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഇതിനു പിന്നാലെ ഒരുപിടി റെക്കോർഡ് നേട്ടങ്ങളും നിതീഷ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് നിതീഷ്. 21ാം വയസിലാണ് നിതീഷ് ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടിയത്. സച്ചിൻ ടെണ്ടുൽക്കറും റിഷബ് പന്തും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തിൽ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളാണ്‌ ഇന്ത്യ വീഴ്ത്തിയത്. നിതീഷ് കുമാർ റെഡ്ഢിയാണ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. സാക്ക് ക്രാളി, ബെൻ ഡക്കറ്റ് എന്നിവരെയാണ് നിതീഷ് കുമാർ പുറത്താക്കിയത്. താരത്തിന്റെ ഒറ്റ ഓവറിലാണ് രണ്ട് വിക്കറ്റുകളും വീണത്. സാക്ക് 43 പന്തിൽ 18 റൺസും ഡക്കറ്റ് 40 പന്തിൽ 23 റൺസും നേടിയാണ് മടങ്ങിയത്.  

Nithish Kumar Reddy Talks About Pat Cummins



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  a month ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  a month ago
No Image

ജന്മദിനാഘോഷത്തിനിടെ ദളിത് നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയെ തല്ലിക്കൊന്ന് ജനക്കൂട്ടം

crime
  •  a month ago
No Image

ജിസിസി യാത്ര ഇനി വേഗത്തിൽ: 'വൺ-സ്റ്റോപ്പ്' സംവിധാനത്തിന് അംഗീകാരം; ആദ്യ ഘട്ടം യുഎഇ - ബഹ്‌റൈൻ

uae
  •  a month ago
No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  a month ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  a month ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  a month ago
No Image

ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  a month ago
No Image

ഇന്ത്യൻ ഇതിഹാസ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  a month ago