HOME
DETAILS

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

  
Sudev
July 11 2025 | 12:07 PM

Setback for Kerala syllabus students Big change in KEAM rank list

കോഴിക്കോട്: കീം ഫലം മാറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ എൻജിനീയറിങ് റാങ്ക് പട്ടികയിൽ വലിയ മാറ്റം. കേരള സിലബസിൽ റാങ്കിങ്ങിൽ 2000 വരെ താഴെ പോയി. ആദ്യ പട്ടികയിൽ 2913 റാങ്കുള്ള വിദ്യാർത്ഥിക്ക് പുതിയ പട്ടിക പ്രകാരം റാങ്ക് 4723 ആയി മാറി. ആദ്യത്തെ പട്ടികയിൽ 2782 റാങ്കുള്ള വിദ്യാർത്ഥി 4489 റാങ്കിലേക്ക് താഴ്ന്നു. കേരള സിലബസ്സുകാർ റാങ്കിങ്ങിൽ താഴെ പോയപ്പോൾ സിബിഎസ്ഇക്കാർക്കാണ് വലിയ നേട്ടം ഉണ്ടായത്. 

കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ആദ്യ നൂറിൽ സംസ്ഥാന സിലബസിൽ പഠിച്ച 21 വിദ്യാർത്ഥികൾ  മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ 43 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മാറ്റം സംഭവിച്ചിട്ടില്ല. 

കീമിൽ 76,230 പേരാണ് യോഗ്യത നേടിയിട്ടുള്ളത്. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയുടെ പേരിലും മാറ്റം സംഭവിച്ചിട്ടുണ്ട്. നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസ് ആണ് നിലവിൽ ഒന്നാം റാങ്കിലുള്ളത്. പഴയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ജോൺ ഷിനോയ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ആദ്യം നൂറുകണങ്കിൽ ഉള്ള വിദ്യാർത്ഥികളിൽ 21 പേർ കേരള സിലബസിൽ പഠിച്ചവരും 79 പേർ സിബിഎസ്ഇ സിലബസിൽ പഠിച്ചവരും ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  a day ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago