HOME
DETAILS

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  
Sabiksabil
July 11 2025 | 12:07 PM

Tennis Star Daughter Shot Dead Four Bullets Fired from Fathers Gun Post-Mortem Report Reveals

 

ഗുരുഗ്രാം: സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (49) വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രാധികയുടെ നെഞ്ചിൽ പിതാവിന്റെ തോക്കിൽനിന്ന് നാല് വെടിയുണ്ടകൾ തുളച്ചുകയറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ നാല് മുറിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്നലെ രാവിലെ 10:30-നായിരുന്നു രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. വീടിന്റെ ഒന്നാം നിലയിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. പിതാവ് ദീപക് യാദവ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാധികക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിന്റെ ശബ്ദം കേട്ടെത്തിയവർ രാധികയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഗുരുതരമായി പരുക്കേറ്റ രാധിക ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. വിരലടയാള വിദഗ്ധരെത്തി സംഭവ സ്ഥലവും, പ്രതി കൃത്യം നടത്തിയ റിവോൾവറും പരിശോധിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരവും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. "അപമാനവും" സമ്മർദ്ദവും നേരിടാനാവാതെ വന്നപ്പോഴാണ് താൻ ലൈസൻസുള്ള റിവോൾവർ ഉപയോ​ഗിച്ച് മകൾ അടുക്കളയിലായിരിക്കുമ്പോൾ പിന്നിൽ നിന്ന് വെടിയുതിർത്തതെന്ന് ദീപക് യാദവ് പൊലീസിനോട് സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മകളുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കേണ്ടി വന്നതിന്റെ പേര് പലപ്പോഴും പരിഹാസത്തിന് ഇടയാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. മകൾ ഗുരുഗ്രാമിൽ നടത്തിവന്ന ടെന്നീസ് അക്കാദമിയെ ചൊല്ലിയുള്ള തർക്കമാണ് പിതാവിനെയും മകളെയും തമ്മിൽ അകറ്റിയത്. മകളുടെ അക്കാദമി നടത്തിപ്പിൽ ​പിതാവ് സന്തുഷ്ടനായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവർക്കും ഇടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നു, രാധികയുടെ അക്കാദമി അടച്ചുപൂട്ടണമെന്നും ദീപക് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മകൾ ഇതിനോട് എതിർക്കുകയും, ഇതിൽ പ്രകോപിതനായാണ് മകളെ വെടിവച്ചതെന്നും ഗുരുഗ്രാം പൊലീസ് ഉദ്യോ​ഗസ്ഥൻ സന്ദീപ് സിംഗ് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ വീണ്ടെടുക്കാനും പ്രതി എത്ര വെടിയുണ്ടകൾ വാങ്ങിയെന്ന് പരിശോധിക്കാനും രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഗുരുഗ്രാം കോടതി ദീപക് യാദവിനെ ഒരു ദിവസത്തെ മാത്രം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.  ദീപക് യാദവിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, മകളുടെ ചിലവിൽ ജീവിക്കുന്നുവെന്ന പരിഹാസം കൊലപാതകത്തിന് പിന്നിലെ മറ്റൊരു കാരണമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയ പ്രതിഭാശാലിയായ ടെന്നീസ് താരമായിരുന്നു രാധിക. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകത്തിന്റെ എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസമയത്ത് രാധികയുടെ അമ്മ എവിടെയായിരുന്നു എന്നതടക്കമുള്ള വിശദാംശങ്ങൾ പരിശോധിക്കുനെന്നും പൊലീസ് വ്യക്തമാക്കി.

മുൻ ദേശീയ ടെന്നീസ് താരമായ രാധിക ഈ വർഷം ഇൻഡോറിലും ക്വാലാലംപൂരിലും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 1999-ൽ ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ അവർക്ക് റാങ്ക് നൽകിയിരുന്നു. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എഐടിഎ) അണ്ടർ-18 വിഭാഗത്തിൽ 75-ാം റാങ്കും വനിതാ സിംഗിൾസിൽ 35-ാം റാങ്കും രാധിക നേടിയിരുന്നു.

 

In a tragic incident in Gurugram, state-level tennis player Radhika Yadav (25) was shot dead by her father, Deepak Yadav (49), at their home in Sushant Lok. The post-mortem report confirmed four bullet wounds to her chest. The killing stemmed from disputes over Radhika’s tennis academy and financial dependence, leading to Deepak’s arrest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago