HOME
DETAILS

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

  
Sabiksabil
July 11 2025 | 13:07 PM

Calicut University 9 SFI Student Activists Suspended for Trespassing Vice Chancellors Office

 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് 9 വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. സർവകലാശാലകൾ കാവിവത്കരിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഈ മാസം 8-ന് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിനെ തുടർന്നാണ് ഈ സംഭവങ്ങൾ.

സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയില്ലെന്ന് വ്യക്തമാക്കി. “ഹോസ്റ്റൽ സർവകലാശാല അനുവദിച്ചതാണ്, ഒഴിയേണ്ട കാര്യമില്ല,” എന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. വൈസ് ചാൻസലറുടെ നയങ്ങൾ നടപ്പാക്കാനാണ് സസ്പെൻഷൻ നടപടിയെന്നും സമരം തുടരുമെന്നും പറഞ്ഞു.

കെഎസ്‌യുവിന്റെ വിമർശനം

എസ്എഫ്ഐ “9 വർഷമായി ഫ്രീസറിൽ” ഇരിക്കുന്ന സംഘടനയാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വിമർശിച്ചു. “വിദ്യാർഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് സ്വീകരിക്കുന്നില്ല. സർക്കാരിന്റെ അവസാന വർഷത്തിൽ നിലനിൽപ്പിനായി സമരനാടകം കളിക്കുകയാണ്,” പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്എഫ്ഐയെ വിമർശിച്ചത് “സർക്കാരിന്റെ സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാർ,”എന്നും കുറ്റപ്പെടുത്തി. നിലമ്പൂരിൽ തോറ്റ സർക്കാരിന്റെ നഗ്നത മറയ്ക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ “ഉടുതുണി”യുമായി വരുന്നുവെന്നും, കേരള സർവകലാശാലയിലെ വിഷയങ്ങളിൽ ഒന്നാം പ്രതി റജിസ്ട്രാർ അനിൽകുമാറാണെന്നും അദ്ദേഹത്തിന്റെ ഭൂതകാലം സംഘപരിവാറിന്റേതാണെന്നും കെഎസ്‌യു കുറ്റപ്പെടുത്തി.

കീം (KEAM) റാങ്ക് ലിസ്റ്റ് വിഷയത്തിൽ എസ്എഫ്ഐ ഒന്നും മിണ്ടുന്നില്ലെന്ന് അലോഷ്യസ് സേവ്യർ ആരോപിച്ചു. “കീം റാങ്ക് ലിസ്റ്റ് പ്രശ്നം വിദ്യാർഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടത് സംസ്ഥാന സർക്കാരാണ്. ഇതാണോ നമ്പർ വൺ കേരളം?” അദ്ദേഹം ചോദിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് “കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണ്” എന്നും മന്ത്രി ഉണ്ടോ എന്ന് സംശയമാണെന്നും പരിഹസിച്ചു. കീം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു മാർച്ച് നടത്തുമെന്ന് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  15 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  16 hours ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  16 hours ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  16 hours ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  16 hours ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  17 hours ago
No Image

വിപ‍ഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു

International
  •  17 hours ago
No Image

കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്

Kuwait
  •  18 hours ago