
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

തിരുവനന്തപുരം: കഞ്ചാവ് വിൽക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ള (22) ആണ് ആക്രമണത്തിന് ഇരയായത്. നാലാഞ്ചിറ സ്വദേശി ജിതിൻ എന്ന കാപ്പിരി (33), മരുതൂർ സ്വദേശി ജ്യോതിഷ് (20), മുട്ടട സ്വദേശി സച്ചു ലാൽ (20) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ആറംഗ സംഘം അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറയിൽ എത്തിച്ച ശേഷം വടി ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി മർദിക്കുകയും വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കണ്ണുകെട്ടി ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി വീണ്ടും മർദനം തുടർന്നു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിക്കുകയും ചെയ്തു. ഒരു രാത്രിയും പകലും നീണ്ട മർദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു.
ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികൾ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടും അടിപിടി കേസുകളിലും നേരത്തെ പ്രതികളായവരാണ്. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുമ്പ് കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ പിടികൂടാനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
In Thiruvananthapuram, a 22-year-old youth, Abdulla, was kidnapped, brutally beaten, and had his head shaved by a six-member gang for informing the Excise Department about cannabis sales
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 20 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 20 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 21 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 21 hours ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 21 hours ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 21 hours ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 21 hours ago
സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• a day ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• a day ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago