
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനും കാമുകിക്കും തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
2015 ജനുവരി 2-ന് ചെമ്മരുതി വില്ലേജിലെ കോവൂർ ദേശത്ത് അരശുവിള നയനവിലാസം വീട്ടിൽ ഗീതാ നളനെ (59) യാണ് പ്രതികളായ അയിരൂർ ചാവർകോട് കാരുണ്യം വീട്ടിൽ നളൻ (59), പുളിമാത്ത് വില്ലേജിലെ പാറവിളവീട്ടിൽ സുജാത (59) എന്നിവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവിന്റെ ദുർനടപ്പിനെ തുടർന്ന് പിണങ്ങി കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഗീത, ഭർത്താവ് കാമുകിയെ വീട്ടിൽ താമസിപ്പിച്ചതറിഞ്ഞ് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
പ്രതികൾ ഗീതയെ ചീത്തവിളിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. എതിർത്തപ്പോൾ, കാമുകി ഗീതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായ തുറപ്പിച്ചു, ഭർത്താവ് പൊട്ടാസ്യം പെർമാഗനേറ്റ് പൊടി വായിലേക്കിട്ടു. മരണവെപ്രാളത്തിൽ ഗീത കുറച്ച് പൊടി തട്ടിക്കളഞ്ഞെങ്കിലും വായിൽ ഗുരുതരമായ പൊള്ളലേറ്റ് ബോധരഹിതയായി. ബന്ധുക്കളും മക്കളും ചേർന്ന് വർക്കല എസ്.എൻ. മെമ്മോറിയൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ച് അടിയന്തിര ചികിത്സ നൽകിയതിനാൽ ജീവൻ രക്ഷിക്കാനായി.
വർക്കല പൊലീസ് ഇൻസ്പെക്ടർ ബി. വിനോദ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 2 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക ബിന്ദു വി.സി.യും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
In Thiruvananthapuram, a husband and his girlfriend were sentenced to seven years of rigorous imprisonment and fined ₹50,000 each for attempting to murder the man’s wife, Geetha Nalan, in 2015. The couple tried to kill her by forcing potassium permanganate into her mouth after she questioned the girlfriend’s presence in their home. The victim survived due to timely medical intervention. The court, accepting the prosecution’s argument, found the act brutal and sentenced Nalan (59) and Sujatha (59).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു
Cricket
• 2 days ago
എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 3 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 3 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 days ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 3 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 3 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 3 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 3 days ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 3 days ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 3 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 3 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 3 days ago