HOME
DETAILS

എല്ലാ പ്രധാന കേന്ദ്രങ്ങളിലും അടുത്തയാഴ്ചയോടെ അരിക്കടകള്‍: മന്ത്രി

  
backup
March 03, 2017 | 9:54 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


ആലപ്പുഴ: അരിവില വിപണിയില്‍ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അടുത്തയാഴ്ചയോടെ അരിക്കടകള്‍ തുടങ്ങുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറുകളിലുമായി അടുത്ത ദിവസം തന്നെ 1000 ടണ്‍ അരി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ സമ്മേളനോദ്ഘാടനം ശവക്കോട്ട പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാറിന് സമീപം (വൈദ്യുതി ഭവന്‍ കെട്ടിടം) നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് അരി വില ചില മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നു. ആന്ധ്ര ജയ അരിയുടെ വില മാത്രമാണ് കൂടുതല്‍ വര്‍ധിച്ചത്. മറ്റുള്ളവയ്ക്ക്് രണ്ടുമുതല്‍ മൂ്ന്നു രൂപവരെയാണ് വര്‍ധന. സപ്ലൈകോ വഴി ജയ ലളിത ബ്രാന്റ് അരി നാളെ മുതല്‍ 40, 41 രൂപയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. എഫ്.സി.ഐയില്‍ നിന്ന് രണ്ടുഘട്ടങ്ങളിലായി 2100 ടണ്‍ പുഴുക്കലരി മാവേലിസ്റ്റോറുകളില്‍ ലഭ്യമാക്കി.
ഓയില്‍ പാം ഉല്‍പ്പാദിപ്പിക്കുന്ന കുട്ടനാട് ബ്രാന്‍ഡഡ് അരി പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യും. കര്‍ണാടക, യു.പി., ഗുജറാത്ത് എന്നിവിടങ്ങളിലെ ജയ അരിയും കേരളത്തില്‍ ലഭ്യമാക്കും. കൊല്ലത്തെ അരിക്കച്ചവടക്കാരുടെ ലോബി വില കൂട്ടാന്‍ സംഘടിതമായി ശ്രമിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പയറുവര്‍ഗങ്ങളുടെ വിലയില്‍ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലാത്ത കാര്യവും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ കേന്ദ്രത്തില്‍ നിന്നും നമുക്ക് അവകാശപ്പെട്ട അഡ്‌ഹോക്ക് ധാന്യ അലോട്ട് മെന്റ് ലഭിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പതിനാറേകാല്‍ മെട്രിക് ടണ്‍ ധാന്യം വേണ്ടിടത്ത് പതിനാലേകാല്‍ മെട്രിക് ടണ്‍ മാത്രമാണ് കേന്ദ്രം തരുന്നത്.
റേഷന്‍ സംവിധാനത്തിലെ ഇടനിലക്കാരെ ഒഴിവാക്കുകയാണ്. എഫ്.സി.ഐയില്‍ നിന്ന് സപ്ലൈകോ അരി ഏറ്റെടുത്ത് റേഷന്‍ കടയുടെ വാതില്‍പ്പടിവരെ എത്തിക്കുന്ന സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി കൊല്ലത്ത് മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. അരിക്കടയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. അരി കിട്ടുന്നില്ല എന്ന് പറയുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങളെക്കൂടി പരിഗണിക്കണം. ആവശ്യമുള്ളതിനേക്കാള്‍ രണ്ടര മെട്രിക്് ടണ്‍ അരി കുറവാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും സര്‍ക്കാര്‍ അതിജീവിക്കും. ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. മുഖ്യ പ്രഭാഷണവും ആദ്യ വില്‍പ്പനയും കെ.സി.വേണുഗോപാല്‍ എം.പി.നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.എം.ഹരിഹരന്‍, വി.എന്‍.രവികുമാരപിള്ള, പി.ജെ.കുര്യന്‍, റ്റി.എ.മെഹബൂബ്, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.നിസാര്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഐ.ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  3 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  3 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  3 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  3 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  3 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  3 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  3 days ago