ജോണി നെല്ലൂര്‍-മാണി വിഭാഗം ലയനസമ്മേളനം 29ന്
കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ് ജേക്കബ് ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് മാണിയുമായുള്ള ലയന സമ്മേളനം 29ന് കൊച്ചിയില്‍ നടക്കുമെന്നു പി.ജെ ജോസഫ്. ലയന സമ്മേളനത്തിന് ഭൂരിപക്ഷം പേരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അനൂപ് ജേക്കബ് അടക്കമുള്ളവര്‍ പിറകെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളാ കോണ്‍ഗ്രസുകളുടെ ലയനമാണു ലക്ഷ്യം. അനൂപുമായി പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. കുട്ടനാട് സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ല. കുട്ടനാട് സ്ഥാനാര്‍ഥിയെ മനസില്‍ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ യു.ഡി.എഫിന്റെ അനുവാദത്തോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കാര്‍ഷിക വിളകള്‍ക്കു താങ്ങ് വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ഏഴുമുതല്‍ കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു കര്‍ഷക ലോങ് മാര്‍ച്ച് നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."