HOME
DETAILS

ആലപ്പുഴ ജില്ലയ്ക്ക് ആശ്വാസമായി ബജറ്റ് കയര്‍മേഖലയെ സംരക്ഷിക്കാന്‍ നടപടി കെ.എസ്.ഡി.പിയെ ലാഭത്തിലാക്കും പ്രത്യേകം ടൂറിസം പദ്ധതികള്‍

  
backup
March 03 2017 | 21:03 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5


ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ സ്വപ്ന പദ്ധതികള്‍ ലഭിച്ചില്ലെങ്കിലും ജില്ലയ്ക്ക് ആശ്വാസിക്കുന്നതിനുള്ള വകയായി ആലപ്പുഴയുടെ സ്വന്തം ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനങ്ങള്‍.ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പ്രോജക്ടുകള്‍ മുസ്‌രിസ് ഹെറി റ്റേജ് പ്രോജക്ടും പുതുതായി ഏറ്റെടുക്കാന്‍ പോകുന്ന തലശ്ശേരി, ആലപ്പുഴ സ്‌പൈസ് റൂട്ട് പ്രോജക്ടുകളുമാണ്. ഇവയ്ക്ക് 40 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ആലപ്പുഴ ഹെറി റ്റജ് പ്രോജ ക്ടിന്റെ പ്രധാന പ്പെട്ട ഭാഗം കനാലുകളുടെ നവീകരണമാണ്. ഡച്ച് സാങ്കേതികസഹകര ണത്തോടെ ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കൊണ്ടി രിക്കുകയാണ്.മെയിന്‍ കനാലുകള്‍ മാത്രമല്ല, ചെറുകനാലുകളുടെയും പൊഴികളുടെയുംവൃത്തിയാക്കലും സംരക്ഷണവും ഇതിന്റെ ഭാഗമാണ്.മാസ്റ്റര്‍പ്ലാനിന്റെ മുഖ്യയിനങ്ങള്‍ക്ക് കിഫ്ബിയാണ് നിക്ഷേപംനടത്തുക.
ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര, തുറവൂര്‍ താലൂക്കാശുപത്രികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തര മുന്‍ഗണന നല്‍കും.അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞാല്‍ ജീവിത കാലം മുഴുവന്‍ കഴിക്കേണ്ട മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തനമൂല ധനത്തിനും 10 കോടി രൂപ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് വകയിരുത്തിയത് നേട്ടമായി.
മത്സ്യം, കയര്‍, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ റിട്ട യര്‍മെന്റ് ആനുകൂല്യം നല്‍കുന്ന തിനുവേണ്ടി 50 കോടി രൂപ അനുവദിച്ചത് ജില്ലയിലെ തൊഴിലാളികള്‍ക്ക് ഗുണകരമാകും. കയര്‍ സഹകരണസംഘങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡിയിലും
സ്വയംസഹായസംഘങ്ങള്‍ക്കും മറ്റും 75 ശത മാനം സബ്‌സി ഡിയിലും സ്വകാര്യവ്യക്തികള്‍ക്ക് 50 ശത മാനം സബ്‌സിഡിയിലുംഡീഫൈബറിംഗ് യന്ത്രങ്ങള്‍ ലഭ്യമാക്കും. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ സംഘ ങ്ങള്‍ക്കേ ലഭ്യമാക്കൂ.സ്വകാര്യനിക്ഷേപകര്‍ക്ക് കയര്‍ ബോര്‍ഡ് നല്‍കുന്ന സഹായ ത്തിനു 45 പുറമേ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയും ഉണ്ടാകും. ഫോം മാറ്റിംഗ്‌സിന്റെ കയര്‍ കോമ്പോസിറ്റ് ഫാക്ടറി 2017-18-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയൊരു കയര്‍ മാട്രസ് ഡിവിഷന് രൂപം നല്‍കും. കയര്‍ മെഷീന്‍ ഫാക്ടറി ആദ്യമായിപൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും.
പുതിയൊരു കയര്‍ മാട്രസ് ഡിവിഷന് രൂപം നല്‍കും. കയര്‍ മെഷീന്‍ ഫാക്ടറി ആദ്യമായി പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും
സാങ്കേ തികനവീകരണംമൂലം കയര്‍പിരിക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലായെന്ന് ഉറപ്പുവ രുത്തുന്നതിന് സര്‍ക്കാര്‍ അവരുടെ ഉല്‍പ്പന്ന ങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് വാങ്ങി സംഭരിക്കും.
ആദ്യ ഘട്ടത്തില്‍ സഹകര ണമേഖലയില്‍നിന്നുള്ള ഉല്‍പ്പന്ന ങ്ങളാണ് ശേഖ രിക്കുക. കയര്‍ഫെഡ് 2016-17-ല്‍ ഒരുലക്ഷം ക്വിന്റല്‍ കയര്‍ സംഭ രിക്കുന്ന സ്ഥാനത്ത് അടുത്ത വര്‍ഷം രണ്ടുലക്ഷം ക്വിന്റല്‍ കയര്‍ സംഭ രിക്കും. കയര്‍ കോര്‍പ്പറേഷന്‍ 100-120 കോടി രൂപയുടെ ഉല്‍പ്പന്ന ങ്ങള്‍ വാങ്ങുന്ന സ്ഥാനത്ത് 2017-18 ല്‍ 200 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങും.ഇവ വിറ്റഴിക്കുന്നതിന് സബ്‌സിഡി 48 കോടി രൂപ വകയിരുത്തുന്നു. ഈ പ്രഖ്യാപനങ്ങളിലെ ജില്ലയിലെ കയര്‍ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിലെ കയര്‍മേള ആഭ്യന്തര വിപണിക്ക് ഊന്നല്‍ നല്‍കി ക്കൊണ്ട് സെപ്തംബര്‍ മാസത്തില്‍ സംഘടിപ്പിക്കും. കയറിന്റെ പുതിയ ഡിമാന്‍ഡ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ളമണ്ണ്-ജല സംര ക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കയര്‍ഭൂവസ്ത്രങ്ങ ളില്‍ നിന്നായിരിക്കും.റോഡ്‌നിര്‍മ്മാണത്തിനും കയര്‍ഭൂവസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്താം. ഈ പരിശ്രമം വിജ യിച്ചാല്‍ കേരളത്തിലെ മുഴുവന്‍ കയര്‍ത്തൊഴിലാളികള്‍ക്കും 200 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കാനാകും. ഇതിനായി ആലപ്പുഴയില്‍ തൊഴിലുറപ്പ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് കയര്‍ഫെഡിന്റെയും എന്‍.സി.ആര്‍.എം.ഐ.-യുടെയും ആഭിമുഖ്യത്തില്‍ ഭൂവ സ്ത്ര സ്‌കൂള്‍ ആരംഭിക്കുന്നതാണ്.
രണ്ടാം പുനഃസംഘാടനസ്‌കീമിന്റെ ഭാഗമായി പുനരുദ്ധരിക്കുന്ന കയര്‍ സഹകരണസംഘ ങ്ങള്‍ക്ക് പ്രവര്‍ത്തനമൂല ധനവും മാനേജീരിയല്‍ സബ്‌സിഡിയും നല്‍കും. ഇതിനുവേണ്ടി എന്‍.സി.ഡി.സി.ക്ക് ഒരു പ്രോജക്ട് സമര്‍പ്പിക്കുന്ന താണ്. ഇപ്പോള്‍പ്രവര്‍ത്തനമൂല ധനം നല്‍കുന്ന തിന് 12 കോടി രൂപയും മാനേജീരിയല്‍ സബ്‌സി ഡിക്ക് 3 കോടി രൂപയും അധികമായി വകയിരുത്തുന്നു.
കയര്‍ സഹകര ണസംഘങ്ങ ളുടെ കൈയില്‍ മുന്‍കാലത്ത്‌വിവിധ സ്‌കീമുകളിലായി ലഭിച്ച പണത്തില്‍ മിച്ച മുള്ളത് പ്രവര്‍ത്തനമൂല ധനമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കും. കയര്‍മേഖലയ്ക്കുള്ള ആകെ വകയിരുത്തല്‍ 128 കോടി രൂപയാണ്.ഇതിനു പുറമേയാണ് കയറുല്‍പ്പാദകസംഘങ്ങളുടെപുനഃസംഘാടനത്തിനായി എന്‍.സി.ഡി.സി മുഖാന്തരംലഭ്യമാക്കുന്ന 100 കോടി രൂപ.മെയിന്റനന്‍സ് സഹായം ഇതുവരെ ലഭിക്കാത്ത ചുണ്ടന്‍വള്ളങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും വള്ളംകളി പ്രോത്സാഹത്തിനും വേണ്ടി 5 കോടി രൂപ അധികമായി വകയിരുത്തുന്നു.
ആലപ്പുഴയിലെ ആദ്യത്തെ രണ്ട് മ്യൂസിയ ങ്ങള്‍ 2017-18-ല്‍ പൂര്‍ത്തീകരിക്കും. തോമസ് നോര്‍ട്ടണ്‍ സ്മാര കവും കയര്‍ മ്യൂസിയവുമായിരിക്കും ഇവ.
ഇതിനായി 10 കോടി രൂപ പ്രത്യേകം അനുവദിക്കുന്നു. തലശ്ശേരി ജില്ലാക്കോടതി പൈതൃകസംര ക്ഷണശ്രംഖലയില്‍ ഏറ്റെടുക്കും.പാതിരാമണല്‍ ഇക്കോ ടൂറിസം പദ്ധതി പുന രുജ്ജീവിപ്പിക്കും. കെ.എസ്.ഡി.പി പഴയ ഗോഡൗണ്‍ കെട്ടിടം പുനരുദ്ധരിച്ച് ബീറ്റാലാക്റ്റം പ്ലാന്റ് സ്ഥാപിക്കും.അതോടെ ഉല്‍പ്പാദനശേഷി 200 കോടി രൂപയാകും.
2018-19 ല്‍ മെഡി ക്കല്‍ ഉപകര ണ ങ്ങള്‍ ഉണ്ടാക്കുന്നതിനുള്ളഫാക്ടറി കൂടി തുറക്കും. പുതിയതായി തയ്യാറാക്കിയിട്ടുള്ള മരുന്ന്‌ടെസ്റ്റ് ചെയ്യുന്ന ലബോറട്ട റിക്ക് മാര്‍ച്ച് അവസാന തിനുമുമ്പ്അക്രഡി റ്റേഷന്‍ ലഭിക്കും. ജി.എം.പി സ്റ്റാന്‍ഡേര്‍ഡില്‍ ഒതുങ്ങാതെ,ആഗോള ഡബ്ല്യു.എ ച്ച്.ഒ മാനദണ്ഡപ്രകാരം ഫാക്ടറികള്‍ പുന ഃസംവിധാനം ചെയ്യുന്ന തിനും പരിപാടി യുണ്ട്. ഇത് ആഫ്രിക്കയിലെകയറ്റുമതിമാര്‍ക്കറ്റ് ലഭ്യമാക്കും. കെ.എ സ്.ഡി.പി.ക്ക് 2017-18-ല്‍കെ.എം.എ സ്.സി.എല്‍ 60 കോടി രൂപയുടെ മരുന്നിനുള്ള ഓര്‍ഡര്‍നല്‍കിയിരിക്കും.
വില യുടെ ഒരു ഭാഗം അഡ്വാന്‍സായി നല്‍കും.40 കോടി രൂപയുടെ മരുന്നിനുള്ള ഓര്‍ഡര്‍ ഇപ്പോള്‍തന്നെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ചുകഴിഞ്ഞു. അങ്ങനെ നിലവിലുള്ളഉല്‍പ്പാദനശേഷി പൂര്‍ണ്ണമായും വിനിയോഗിക്കുന്നതോടെ 2017-18-ല്‍ കമ്പനി ലാഭത്തിലാകും. വിപുലീകരണത്തിന്ആവശ്യമായ മൂല ധനത്തില്‍ ഒരു ഭാഗം കമ്പനി തന്നെ സ്വയംസമാഹരിക്കേണ്ടതുണ്ട്.
ഇതിന് കമ്പ നിയെ പ്രാപ്തമാക്കുന്നതിനായി, കമ്പനി സര്‍ക്കാരിന് നല്‍കേണ്ട വായ്പാകുടിശികയുംപലിശയുമായ 106 കോടി രൂപ ഓഹരി മൂലധ നമാക്കി മാറ്റുന്നു.സഞ്ചിത നഷ്ടം എഴുതിത്തള്ളുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എ സ്.ഡി.പി.ക്ക് 18കോടി രൂപ അനുവദിച്ചു. 10 കോടിരൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രി യല്‍ ഡെവ ല പ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല മെഗാ ഫുഡ ് പാര്‍ക്ക്, ആലപ്പുഴ ഇന്‍ഡസ്ട്രി യല്‍ ഗ്രോത്ത് സെന്റര്‍. കൂടാതെ കരിമണല്‍ ഖനനം പൊതുമേഖ ലയില്‍ വിപുലപ്പെടുത്തുമെന്ന പ്രഖ്യാപനവും ആലപ്പുഴയ്ക്ക് നേട്ടമാകും.
ആലപ്പുഴ-തണ്ണീര്‍മുക്കം - മധുര റോഡ്, 2017-18 ല്‍ തീര ദേശഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കും.9 തീര ദേശ ജില്ലകളിലായി 630 കിലോമീറ്ററാണ് ഈ പാതയുടെദൈര്‍ഘ്യം. 5.5 മുതല്‍ 8 മീറ്റര്‍ വരെ വീതിയുള്ള റോഡാണ് നിര്‍മ്മിക്കുക. നിലവിലുള്ള തീര ദേശ റോഡ് ശൃംഖലയെ സംയോജിപ്പിച്ചുകൊണ്ടായിരിക്കും ഈ സംസ്ഥാന പാത രൂപംകൊള്ളുക. കിഫ്ബി തീര ദേശ പാതയ്ക്ക് 6,500 കോടി രൂപ നിക്ഷേപിക്കും.
ആല പ്പുഴ മറീന തുറമുഖത്തിന് 7.3 കോടി രൂപയും മറ്റു ചെറുകിട തുറമുഖ ങ്ങള്‍ക്ക് 4 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മുഹമ്മ, ആലപ്പുഴ, കുമര കം, എറണാകുളം റൂട്ടില്‍ വാട്ടര്‍ടാക്‌സി സര്‍വ്വീസ് ആരംഭിക്കും.
ജപ്പാന്‍ കുടിവെള്ളപദ്ധതികള്‍ക്ക് 70 കോടി രൂപ വകയിരുത്തിയതും കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിന് 195 കോടി വകയിരുത്തിയതും നേട്ടമായി.കൊല്ലം - ആലപ്പുഴ ബൈപ്പാസ്, ഉള്‍പ്പെടെ 1152 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റിന് 10 ലക്ഷവും, ആലപ്പുഴ പ്രസ്‌ക്ലബ്ബിന് 10 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴയില്‍ ഫയര്‍ഫോഴ്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കും.
ആലപ്പുഴയിലെ ആസ ്പിന്‍വാള്‍ ഫാക്ടറിയും സാംസ്‌കാരിക സമുച്ചയത്തിനുവേണ്ടി സര്‍ക്കാരിന് വിലയ്ക്ക് നല്‍കാമെന്ന് തിരുവിതാംകൂര്‍ കൊട്ടാരം സമ്മതിച്ചിട്ടുണ്ട്. ഈ മന്ദിരങ്ങളുടെ പൗരാണികത പൂര്‍ണ്ണമായും സംരക്ഷിക്കും. ഇതിനായി കിഫ്ബി 100 കോടി രൂപ നിക്ഷേപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  24 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago