ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കും: കമ്മിഷണര്‍
കോഴിക്കോട്: നഗരത്തിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് നേരിട്ട് പരിശോധിച്ച് സാധ്യമായ നടപടികളും പരിഷ്‌കാരങ്ങളുമുണ്ടാക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍. വ്യാപാരഭവനില്‍ വ്യാപാരികളുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് കുമാര്‍ ഗുരുഡിന്‍. നഗരത്തിലെ പൊലിസ് സ്റ്റേഷനുകളില്‍ പരാതിയുമായെത്തുന്ന സാധാരണക്കാര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഗൗരവമായെടുക്കും. മയക്കുമരുന്ന് മദ്യ ലോബികളെ കര്‍ശനമായി നിയന്ത്രിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. മിഠായിത്തെരുവിലെ പാര്‍ക്കിങ് വിഷയം, മാങ്കാവ് ജങ്ഷനിലെയും മീഞ്ചന്തയിലെയും കുന്ദമംഗലത്തെയും മൊയ്തീന്‍ പള്ളി റോഡിലെയും വാഹനബ്ലോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ വ്യാപാരി പ്രതിനിധികള്‍ കമ്മിഷനറുടെ ശ്രദ്ധയില്‍പ്പെടുത്തി. മാങ്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പ് മാറ്റിയെങ്കിലും ഇപ്പോഴും പഴയ സ്ഥലത്തു തന്നെ ബസുകള്‍ നിര്‍ത്തി ആളെ എടുക്കുന്നത് ഗതാഗത സ്തംഭനത്തിന് കാരണമാവുന്നതായി പ്രതിനിധി ചൂണ്ടിക്കാട്ടി.
കിഡ്‌സണ്‍ പരിപാടികള്‍ നടത്തുന്നതും പരാതിയായെത്തി. മിഠായിത്തെരുവിലെ പ്രവേശന ഭാഗത്ത് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് തെരുവിലേക്ക് കടക്കുന്നതിന് പ്രയാസമുണ്ടാക്കുകയാണ്. സ്റ്റേഡിയത്തിനടുത്ത് മദ്യ, മയക്കുമരുന്ന് ലോബികള്‍ സജീവമാണെന്നും ഇവരെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ അധ്യക്ഷനായി. കെ. സേതുമാധവന്‍, മനാഫ് കാപ്പാട്, സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."