HOME
DETAILS

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വരേഖയെന്ന് മുംബൈ കോടതി

  
backup
February 21 2020 | 06:02 AM

mumbai-court-voter-id-proves-citizenship2

ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖയാണെന്ന് മുംബൈയിലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നാരോപിച്ച് മുംബൈ പൊലിസ് അറസ്റ്റ് ചെയ്ത ദമ്പതികളെ വിട്ടയച്ചുകൊണ്ടാണ് കോടതി വിധി.


അബ്ബാസ് ശെയ്ഖ്, റുബിയ ഖാത്തൂന്‍ ശെയ്ഖ് എന്നിവരെയാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എ.എച്ച് കാഷികാര്‍ വെറുതെ വിട്ടത്. 2017 മാര്‍ച്ചിലാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നായിരുന്നു പൊലിസ് വിശദീകരണം.
രേഖകളില്ലാതെ ഇരുവരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്നാരോപിച്ച് 1950ലെ പാസ്‌പോര്‍ട്ട് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


അബ്ബാസ് ശെയ്ഖിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആരോഗ്യ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി, ഭാര്യ റുബിയയ്ക്ക് ആധാറും പാന്‍കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഈ രേഖകളെല്ലാം പൗരരെന്ന നിലയ്ക്ക് ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയതാണ് . ഇതു പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കാവുന്നതാണ്. ആധാറും പാന്‍കാര്‍ഡും റേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമെല്ലാം പൗരത്വത്തിനു തെളിവല്ലെന്നു വന്നാല്‍ പോലും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വത്തിനുള്ള തെളിവാണെന്ന് കോടതി വ്യക്തമാക്കി.


രണ്ടുപേരും അവരുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു വ്യാജമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവരുവരും ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. അതിനാല്‍ ഇവരെ വിട്ടയയ്ക്കുന്നതായി കോടതി ഉത്തരവില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago