HOME
DETAILS
MAL
തുടങ്ങും മുന്‍പ് കേരള ബാങ്കിന്റെ നഷ്ടം 12,53 കോടി
backup
February 21 2020 | 07:02 AM
തൊടുപുഴ: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരളാ ബാങ്ക് തുടങ്ങും മുന്‍പ് തന്നെ 1,253 കോടി രൂപ നഷ്ടത്തില്‍. റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിക്കണമെങ്കില്‍ ഈതുക സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. നബാര്‍ഡ് മാനദണ്ഡം അനുസരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളാ ബാങ്കിന്റെ മൊത്തം നഷ്ടം 1253.11 കോടി രൂപയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 29 ലെ ബാലന്‍സ് ഷീറ്റിലും നഷ്ടം വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിക്കാന്‍ ഈ തുക അടയ്ക്കണമെന്ന് നബാര്‍ഡ് വാശിപിടിച്ചാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വന്‍തുക സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും.
മുന്‍പ് നഷ്ടത്തിലായിരുന്ന സംസ്ഥാന സഹകരണ ബാങ്കിനെ ലാഭത്തിലാക്കിയത് വിവിധ അപെക്‌സ് സംഘങ്ങളുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുത്താണ്. മൂന്ന് അപെക്‌സ് സംഘങ്ങള്‍ക്ക് 306.47 കോടി രൂപയാണ് 2018 ഡിസംബര്‍ 31 ന് അനുവദിച്ചത്. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്‌കോ, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയ്ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. റബ്‌ക്കോ 238.35 കോടി, റബര്‍മാര്‍ക്ക് 41.39 കോടി, മാര്‍ക്കറ്റ്‌ഫെഡ് 27.01 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. അപ്പെക്‌സ് സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവിനായാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കെടുകാര്യസ്ഥതയും നോണ്‍ പെര്‍ഫോമിങ് അസ്റ്റ്‌സും (കിട്ടാക്കടം) മൂലമാണ് റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നീ അപ്പെക്‌സ് സംഘങ്ങള്‍ വന്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയത്. സ്‌പെഷ്യല്‍ വണ്‍ ടൈം സെറ്റില്‍മെന്റ് (ഒറ്റത്തവണ തീര്‍പ്പാക്കല്‍) നിര്‍വചനം നല്‍കി റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയുടെ 279.72 കോടി രൂപ പലിശ എഴുതി തള്ളി. കാപ്പിറ്റല്‍ ടു റിസ്‌ക്ക് അസറ്റ്‌സ് റേഷ്യൊ (സി.ആര്‍.എ.ആര്‍) പാലിക്കാന്‍ ഷെയര്‍ കാപ്പിറ്റലായി തിരുവനന്തപുരം ജില്ലാ ബാങ്കിന് 2018 സെപ്റ്റംബറില്‍ 22 കോടി രൂപാ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു.
പതിനായിരും കോടി രൂപയാണ് കേരളാ ബാങ്കിന് കിട്ടാക്കടം. ഇത് മാര്‍ച്ച് 31 ന് മുന്‍പ് 2000 കോടിയാക്കി കുറയ്ക്കാനാണ് അധികൃതരുടെ തീവ്രശ്രമം. കേരളാ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അന്തിമാനുമതി ലഭിക്കാന്‍ കണക്കുകളില്‍ തിരിമറി നടത്തിയത് വ്യക്തമാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ ജില്ലാ ബാങ്കുകളും നഷ്ടത്തിലാണ്. ജില്ലാ ബാങ്കുകളുടെ നഷ്ടത്തിന്റെ കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 526.24 കോടി, കൊല്ലം 45.16, പത്തനംതിട്ട 79.86, ആലപ്പുഴ 35.5, കോട്ടയം 44.51, ഇടുക്കി 70.97, തൃശൂര്‍ 105.01, പാലക്കാട് 51.09, കോഴിക്കോട് 103.67, വായനാട് 43.99, കണ്ണൂര്‍ 68.42, കാസര്‍കോട് 34.49. എറണാകുളം ജില്ലാ ബാങ്ക് 44.2 കോടി ലാഭത്തിലാണെന്നാണ് കണക്കെങ്കിലും പരിയാരം മെഡിക്കല്‍ കോളജിന് നല്‍കിയ വായ്പ സര്‍ക്കാര്‍ ഇതുവരെ തിരിച്ചു നല്‍കാത്തതിനാല്‍ ഇതും നഷ്ടത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."