HOME
DETAILS
MAL
കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി; കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കരുതെന്ന് സി.പി.ഐ
backup
February 22 2020 | 00:02 AM
തിരുവനന്തപുരം: പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന (കര്‍ഷക ഇന്‍ഷുറന്‍സ്) പദ്ധതിയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം പകുതിയായി വെട്ടിക്കുറച്ച കര്‍ഷക ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ.
കര്‍ഷകര്‍ പദ്ധതിയില്‍ അടക്കേണ്ട വിഹിതം രണ്ടു ശതമാനത്തില്‍നിന്ന് 27 ശതമാനമായി വര്‍ധിപ്പിച്ചു. കര്‍ഷകര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം അംഗമായാല്‍ മതിയെന്ന നിര്‍ദ്ദേശവും ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യംവച്ചാണ് കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന 201617 ല്‍ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുകയാണെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് അറിയിച്ചു.
കെ.പി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."