പാക് അനുകൂല മുദ്രാവാക്യം: യുവതി അറസ്റ്റില്‍
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു അറസ്റ്റ്. ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയും പരിപാടിയില്‍ സന്നിഹിതനായിരുന്നു. എന്നാല്‍ യുവതിയുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്ന് ഉവൈസി വ്യക്തമാക്കി.
അമൂല്യ എന്ന യുവതിയാണ് മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വിഡിയോയില്‍ 'പാകിസ്താന് സിന്ദാബാദ്' എന്ന് വിളിക്കുകയും സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ അസദുദ്ദീന്‍ ഉവൈസി അടക്കമുള്ള നേതാക്കള്‍ ഇരിപ്പിടങ്ങളില്‍നിന്ന് മുന്നോട്ടുവന്ന് ഇത് തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം യുവതിക്കു നക്സല്‍ ബന്ധങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
പൗരത്വ സമരം പൊളിക്കുന്നതിനായുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."