HOME
DETAILS
MAL
കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍
backup
January 23 2019 | 06:01 AM
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ താല്‍ക്കാലിക ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പുന്നത്തല ചേലൂര്വാലിയില് വീട്ടില്‍ അബ്ദുല്‍ നാസറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പഞ്ചായത്ത് ഓഫിസില്‍ വച്ച് പണം വാങ്ങുമ്പോഴാണ് പിടിയിലായത്. കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് വീട്ടില്‍ മന്‍സൂറിന്റെ ബന്ധു ആതവനാട് മണ്ണേക്കരയില്‍ പണിയുന്ന വീടിന്റെ ബില്‍ഡിങ് പെര്‍മിറ്റ് നല്കണമെങ്കില് പണം നല്‍കണമെന്ന് അബ്ദുല്‍ നാസര്‍ ആവശ്യപ്പെടുകയായിരുന്നു. വിവരം മന്‍സൂര്‍ മലപ്പുറം വിജിലന്‍സ് യൂനിറ്റിനെ അറിയിക്കുകയും മലപ്പുറം യൂനിറ്റ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ കെണി ഒരുക്കുകയുമായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."