'ഇന്ത്യക്ക് മുസ്‌ലിം ഭരണാധികാരികളില്‍ നിന്ന് മോചനം നല്‍കിയ ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു സേനയുടെ ആദരം; രാജ്ഞിയുടെ ചരമവാര്‍ഷികം ആഘോഷിച്ചു
ന്യൂഡല്‍ഹി: ഇന്ത്യാരാജ്യത്തെ മുസ്‌ലിം ഭരണകര്‍ത്താക്കളില്‍ നിന്ന് മോചിപ്പിച്ച ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു സേനയുടെ ആദരം.
ഇന്ത്യന്‍ അധിനിവേശ കാലത്ത് ബ്രിട്ടിഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ചരമ വാര്‍ഷികം ആഘോഷിച്ചാണ് ഹിന്ദു സേന തങ്ങളുടെ ആദരവ് അറിയിച്ചത്.
വിക്ടോറിയയുടെ 118 ാം ചരമ വാര്‍ഷികമാണ് രാജ്യതലസ്ഥാനത്ത് ഹിന്ദുസേന ആചരിച്ചത്. രണ്ട് നൂറ്റാണ്ടോളം ഇന്ത്യക്ക് മേല്‍ അധീശത്വം പുലര്‍ത്തിയ ബ്രിട്ടിഷ് ഭരണത്തെ മഹത്വവല്‍ക്കരിക്കുകയായിരുന്നു ഇവര്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപോലും അവഹേളിക്കുന്ന തരത്തിലായിരുന്നു ആഘോഷം. ഒറ്റ ഭരണത്തിന്‍ കീഴില്‍ കൊണ്ടു വരികയെന്ന മഹത്തായ കാര്യമാണ് ബ്രിട്ടീഷുകാര്‍ ചെയ്തതെന്ന് ഹിന്ദു സേനാ വക്താവും ഉപാധ്യക്ഷനുമായി സുര്‍ജിത് യാദവ് പറഞ്ഞു.
ഇസ്‌ലാമിക് തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടിഷുകാര്‍ മോചിപ്പിച്ചത് 1857 ലായിരുന്നു. 'മുസ്‌ലിം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ബഹൂദൂര്‍ഷ സഫറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമായിരുന്നു.'ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപത പറഞ്ഞു.
1860 കളില്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യ അവകാശം നല്‍കുന്ന നിയമം കൊണ്ടുവന്നതടക്കം ബ്രിട്ടിഷ് ഭരണകാലത്തെ വാഴ്ത്താന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.
2017ല്‍ ട്രംപിന്റെ ജന്മദിനം കേക്കു മുറിച്ച് ആഘോഷിച്ചും ഇവര്‍ ശ്രദ്ധേ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."