HOME
DETAILS
MAL
പ്രതിപക്ഷ നേതാവിനു പ്രവാസി സാംസ്‌കാരിക വേദി നിവേദനം നൽകി
backup
February 22 2020 | 05:02 AM
ജിദ്ദ: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നതിനും പരിഹാരം കാണുന്നതിനും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുന്നിൽ നിൽക്കണമെന്ന് പ്രവാസി സാംസ്‌ക്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാവശ്യപ്പെട്ടു.
ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന പരിപാടികൾക്കായി ജിദ്ദയിലെത്തിയ രമേശ് ചെന്നിത്തലയുമായി പ്രവാസി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തി. പ്രവാസികൾ നേരിടുന്ന വിവിധ ജീവൽ പ്രശ്‌നത്തോടൊപ്പം സെൻസസും എൻ.ആർ.പിയും തമ്മിലുള്ള ബന്ധത്തിലെ ആശങ്ക ദൂരീകരിക്കപ്പെടുന്നതുവരെ സെൻസസ് പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള സമ്മർദ്ദം കേരളാ ഗവൺമെന്റിൽ നടത്തണമെന്നും ആവശ്യമാകുന്ന പക്ഷം പ്രക്ഷോഭത്തിനു മുൻകൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവിനോടാവശ്യപ്പെട്ടു. ഇതിനുള്ള എല്ലാ പിന്തുണയും പ്രവാസികളിൽ നിന്നുണ്ടാവുമെന്നറിയിക്കുകയും ചെയ്തു.
കുവൈത്ത് എയർവേസിൽ നോർക്ക കാർഡ് വഴി കിട്ടുന്ന ഇളവ് എല്ലാ രാജ്യത്തും എല്ലാ എയർലൈനുകളിലും ലഭിക്കാനുള്ള അവസരം ഉണ്ടാക്കുക, പ്രവാസി വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രവാസികളുടെ ആവശ്യത്തിൻമേൽ പരിശ്രമമുണ്ടാവുക എന്നീ കാര്യങ്ങളും ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, വൈസ് പ്രസിഡന്റ് ഇസ്മയിൽ കല്ലായി, ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ്, ട്രഷറർ സിറാജ് താമരശ്ശേരി, സെൻട്രൽ കമ്മറ്റി അംഗം എ.കെ. സൈതലവി എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."