പെരുങ്കളിയാട്ടം: സ്‌നേഹസംഗമം ഒരുക്കി
കാഞ്ഞങ്ങാട്: ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ നടക്കുന്ന പയ്യന്നൂര്‍ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്‌നേഹസംഗമം നടന്നു. കളിയാട്ടത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച കുത്തുവിളക്ക് ശില്‍പവും അനാച്ഛാദനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എച്ച്. ഹരിഹര അയ്യര്‍ അധ്യക്ഷനായി.
ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. സി.കെ ശ്രീധരന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എം. ബല്‍രാജ്, വാണിയസമുദായ സമിതി സംസ്ഥാന പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട്, ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്ര മാനേജിങ് ട്രസ്റ്റി എച്ച്. ഗോകുല്‍ദാസ് കാമത്ത്, ലോക് താന്ത്രിക് ദള്‍ ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍, ചിന്മയാമിഷന്‍ പ്രസിഡന്റ് വി. മാധവന്‍ നായര്‍, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് എ. ഹമീദ്ഹാജി, കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ എം.ബി.എം അഷറഫ്, മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂനിയന്‍ പ്രസിഡന്റ് വിനോദ്കുമാര്‍ പള്ളയില്‍വീട്, ഹൊസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ.കെ പടന്നക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പ്രിയേഷ്, മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി. ഷുക്കൂര്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ ടി കെ സുമയ്യ, തായല്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി, ആഘോഷ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പി.എ സന്തോഷ്, ബഷീര്‍ ആറങ്ങാടി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണച്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."