കാഞ്ഞങ്ങാട് 'ഏയ് ഓട്ടോ സ്മാര്‍ട് 'നഗരമാവുന്നു ട്രിപ്പുകള്‍ ഇനി ഓണ്‍ലൈന്‍ വഴി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഏയ് ഓട്ടോ സ്മാര്‍ട്ട് നഗരം. എല്ലാ ഓട്ടോകള്‍ക്കും ഒരുപോലെ ഓട്ടം കിട്ടത്തക്ക വിധത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ട്രിപ്പുകള്‍ നിശ്ചയിക്കുന്ന രീതി ഉപയോഗിക്കാനാണ് നഗരസഭയുടെ പദ്ധതി.
നഗരത്തിലെ ട്രാഫിക്ക് കുരുക്ക് മാറ്റിയെടുക്കുവാനും നഗരത്തില്‍ തന്നെ മൂന്നോ നാലോ കേന്ദ്രീകൃത പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് സമയനഷ്ടം കൂടാതെ ഓട്ടോ സേവനം നല്‍കുകയെന്നതുമാണ് ഇതിന്റെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്മാന് വി.വി രമേശന് പറഞ്ഞു.
രാവിലെ ആറു മുതല്‍ രാത്രി 11.30 വരെ ഇതു വഴി നഗരത്തില്‍ ഓട്ടോകളുടെ സേവനം ലഭ്യമാകും.ഇത് സംബന്ധിച്ച് ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നഗരസഭാ ചെയര്മാന് ചര്‍ച്ച നടത്തി. വിശദമായ പഠനങ്ങള്‍ക്കു ശേഷം പദ്ധതിയുമായി മുന്നോട്ടു പോവാന്‍ ധാരണയായി.യോഗത്തില്‍ വി.വി രമേശന്, വൈസ് ചെയര്മാന് എല്‍. സുലൈഖ,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍. ഉണ്ണികൃഷ്ണന്, ഗംഗാരാധാകൃഷ്ണന്‍, യൂനിയന്‍ നേതാക്കളെ പ്രതീനിധികരിച്ച് സി.എച്ച് കുഞ്ഞമ്പു, പി. രാഘവന്, കാട്ടുകുളങ്ങര കുഞ്ഞിരാമന്, ബാലകൃഷ്ണന്, ഗഫൂര്‍, റഷീദ്, പി.വി ബാലകൃഷ്ണന് വിനോദ് തോയമ്മല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."