ബേക്കല്‍ എസ്.ഐയുടെ മേശയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു
കാസര്‍കോട്: ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ എസ്.ഐയുടെ മേശയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.കെ വിനോദ്കുമാറിന്റെ മേശയില്‍ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതുകൂടാതെ രേഖകളില്ലാതെ സൂക്ഷിച്ച 12.7 ഗ്രാം സ്വര്‍ണം, അനധികൃതമായി സൂക്ഷിച്ച അഞ്ച് മൊബൈല്‍ ഫോണുകള്‍, വാഹനങ്ങളുടെ അസല്‍ രേഖകള്‍, നടപടികള്‍ എടുക്കാതെ കെട്ടിക്കിടക്കുന്ന 50ഓളം പരാതികള്‍ തുടങ്ങിയവയും വിജിലന്‍സ് കണ്ടെടുത്തു.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്, ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പരിശോധന നടത്തിയത്.
പൊലിസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാര്‍ക്ക് പരാതി നല്‍കിയതിന്റെ രശീതി നല്‍കുന്നില്ലെന്നും എഫ്.ഐ.ആര് കോപ്പി നല്‍കുന്നില്ലെന്നുമുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ജില്ലയിലെ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയത്.
ബേക്കല്‍ കൂടാതെ കുമ്പള സ്റ്റേഷനിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. അവിടെയും കലക്ടര്‍ നേരിട്ട് അടപ്പിച്ച അനധികൃത മണല്ക്കടത്തിനടക്കം ഒത്താശ ചെയ്യുന്നതുള്‍പ്പടെ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതായി പരിശോധനയ്ക്ക് നേതൃത്വം നല്കിയ വിജിലന്‍സ് ഡിവൈ.എസ്.പി പി.കെ ദാമോദരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."