HOME
DETAILS

വിവാഹം അകലെയകലേ.. പുര നിറഞ്ഞ് യുവാക്കള്‍

  
backup
February 22 2020 | 13:02 PM

grooms-waiting-in-kerala-for-brides


അഷറഫ് ചേരാപുരം

കോഴിക്കോട്: വിവാഹപ്രായം കവിഞ്ഞും പുരനിറഞ്ഞു നില്‍ക്കുന്ന യുവാക്കളുടെ എണ്ണം കേരളത്തില്‍ അസാധാരണമാംവിധം കൂടുന്നതായി റിപ്പോര്‍ട്ട്. ആണുങ്ങള്‍ക്ക് 21 വയസും പെണ്ണിന് 18മാണ് നിയമപരമായ വിവാഹപ്രായമെങ്കിലും മുപ്പതും നാല്‍പ്പതും വയസു പ്രായമായിട്ടും വിവാഹ ജീവിതം സ്വപ്‌നമായി അവശേഷിക്കുന്ന യുവാക്കളെക്കൊണ്ട് നാടും നഗരവും നിറയുകയാണ്. കാലമുണ്ടാക്കുന്ന മാറ്റങ്ങള്‍ കൃത്യമായി സമൂഹത്തില്‍ പ്രതിഫലിക്കാറുണ്ടെങ്കിലും ഇങ്ങിനെയൊരു കാലമുണ്ടാവുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും ആലോചിച്ചിട്ടുണ്ടാവില്ല. ഒരു കാലത്ത് കെട്ടുപ്രായം കഴിഞ്ഞ പെണ്‍കുട്ടികളെക്കുറിച്ചുള്ള നീറുന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന കേരളത്തിലെ രക്ഷിതാക്കളിപ്പോള്‍ പുരനിറഞ്ഞു നില്‍ക്കുന്ന ആണ്‍കുട്ടികളെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ്.

പെണ്‍കുട്ടികളുടെ എണ്ണത്തിലുള്ള കുറവല്ല ഈ പ്രതിഭാസത്തിന് കാരണമെന്നതും ശ്രദ്ധേയമാണ്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ യുവാക്കള്‍ തങ്ങളുടെ വിവാഹ നറുക്കിനായി കാത്തിരിക്കയാണ്. ഒരു കാലത്ത് വിവാഹകമ്പോളത്തിലെ വില്‍പ്പനച്ചരക്കായിരുന്ന പെണ്‍കുട്ടികളുടെ കഥന കഥകള്‍ നിറഞ്ഞതായിരുന്നു നമ്മുടെ സിനിമകളും സാഹിത്യങ്ങളുമെല്ലാം. സ്ത്രീധനവും പെണ്ണിന്റെ കണ്ണീരും മലയാളിയുടെ അനേകം അകത്തളങ്ങളെ വല്ലാതെ ദുരന്തപൂര്‍ണമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ അവസ്ഥയ്ക്ക നേര്‍ വിപരീതമായ സാഹചര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

സമൂഹം കൂടുതല്‍ പുരോഗതിയിലേക്ക് പോവുകയും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് മുന്നിലെത്തുകയും ചെയ്തതും മലയാളിയുടെ ജീവിത സാഹചര്യങ്ങള്‍ മാറിയതുമാണ് ഇങ്ങിനെയൊരു സാഹചര്യത്തിലേക്കെത്താനുള്ള പ്രധാന കാരണമെന്ന് പല സാമൂഹിക നിരീക്ഷകരും ഗവേഷകരും പറയുന്നു. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യപ്പെടുകയും തങ്ങളുടെ ഡിമാന്റുകള്‍ പുറത്തുപറയാന്‍ തയ്യാറാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിനൊത്തതും മാനസികമായി പൊരുത്തപ്പെടുന്നതുമായ ബന്ധങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ താത്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ യുവാക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതാവുകയായിരുന്നു.

നേരത്തെ രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് വലിയ ആധിയായിരുന്നു. എന്നാലിപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കളാണ് സമൂഹത്തില്‍ പ്രമുഖരെന്ന അവസ്ഥയിലേക്കെത്തിയിരിക്കയാണ്. നേരത്തെ അറബ് നാടുകളില്‍ ഉണ്ടായിരുന്ന അവസ്ഥ കേരളത്തിലും വന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അവിടങ്ങളില്‍ മുസ്ലിം വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്ന മഹര്‍ (പുരുഷ ധനം) അതിരുവിട്ടതായപ്പോള്‍ യുവാക്കള്‍ക്ക് വിവാഹം ഒരു സ്വപ്‌നമായി മാറിയിരുന്നു.

കേരളത്തില്‍ എല്ലാ സമുദായങ്ങളിലെയും യുവാക്കളുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമൊക്കെയുള്ളവര്‍ക്ക് പോലും യോജിച്ച ഇണയെകിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടിന്‍ പുറങ്ങളിലെ സാധാരണക്കാരായ യുവാക്കളുടെ കാര്യമാണ് ഏറെ പ്രയാസകരം. അത്യാവശ്യം വിദ്യാഭ്യാസവും കൂലിപ്പണിയുമായി കഴിയുന്ന യുവാക്കള്‍ മുപ്പതും മുപ്പത്തഞ്ചും വയസ് കഴിഞ്ഞിട്ടും വിവാഹജീവിതം നയിക്കാനാവാതെ അലയുന്ന അവസ്ഥയിലാണ്.

പ്രവാസ ജിവിതം നയിക്കുന്ന ചെറുപ്പക്കാരാണ് ഏറെ പ്രയാസത്തിലായയിരിക്കുന്നത്. പണ്ട് ഗള്‍ഫുകാരന്‍ വീട്ടിലെത്തുമ്പോഴെക്കും വിവാഹാലോചകരുടെ ഒഴുക്കായിരുന്നുവെങ്കില്‍ സാധാരണക്കാരായ പ്രവാസി യുവാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും ഇപ്പോള്‍ ആരുമില്ല. ഒന്നോ രണ്ടോ മാസത്തെ അവധിക്ക് നാട്ടിലെത്തി വെറും കയ്യോടെ മടങ്ങുകയാണ് ഇവര്‍. കര്‍ണാടക. തമിഴ്‌നാട് തുടങ്ങിയ അയല്‍ ജില്ലകളിലേക്ക് വിവാഹാന്വേഷണം നീളുകയാണ്. കര്‍ണാടക കേരള അതിര്‍ത്തി ജില്ലകളില്‍ നിന്നും കേരളത്തിലേക്ക് അനേകം യുവതികള്‍ വധുക്കളായി എത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗുണ്ടല്‍പേട്ട് വിവാഹങ്ങള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ യുവാക്കളുടെ അവസ്ഥ മനസിലാക്കി ഇത്തരം സ്ഥലങ്ങളില്‍ യുവതികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

ചിലര്‍ പെണ്‍കുട്ടിക്കുള്ള ആഭരണങ്ങളും വിവാഹച്ചെലവുമെല്ലാം വരന്‍മാര്‍ വഹിക്കണമെന്ന് ആവശ്യപ്പെടുകയാണ്. വിവാഹത്തിനായി നാട്ടിലെത്തിയ വധുവിന്റെ ബന്ധുക്കളെയും മറ്റാളുകളുടെയും മുഴുവന്‍ യാത്രാചെലവും ലോഡ്ജുകളിലെ താമസച്ചെലവു പോലും ഈടാക്കുന്നതായി വാര്‍ത്തയുണ്ട്. ഡിമാന്റുകള്‍ എന്തുതന്നെയായാലും അതെല്ലാം നല്‍കി തങ്ങളുടെ നല്ലപാതിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നിരവധി യുവാക്കള്‍. കേരളത്തിലെ ഈ അവസ്ഥ മുതാലാക്കാനായി വിവാഹ ബ്രോക്കര്‍മാരും മാട്രിമോണിയല്‍ സൈറ്റുകാരും പരമാവധി രംഗത്തുണ്ട്. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ എല്ലാവരും ഏര്‍പ്പെടുത്തുമ്പോള്‍ യുവാക്കളോട് നല്ല തുകയാണ് ഫീയായി വാങ്ങിക്കുന്നത്. നാട്ടുമ്പുറങ്ങളില്‍ ബ്രോക്കര്‍മാര്‍ ഇപ്പോള്‍ ചെറുപ്പക്കാരെ കണ്ടാല്‍ മാറി നടക്കുന്ന അവസ്ഥവരേ എത്തിയിരിക്കയാണ്. പെണ്ണുകാണല്‍ ചടങ്ങുകളില്‍ പോയാല്‍ ബന്ധം ശരിയായാലും ഇല്ലെങ്കിലും മിനിമം ഇത്ര തുക വേണമെന്ന കര്‍ക്കശനിലപാടിലാണ് ബ്രോക്കര്‍മാരില്‍ പലരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago