HOME
DETAILS

ഇനി അവരുടെ കണ്ണീരൊപ്പട്ടേ...

  
backup
February 23 2020 | 01:02 AM

dayabhayi123-2020

 

 

ചരിത്രത്തിലെ ഏറ്റവും ഭീകരമായ രാസ ദുരന്തങ്ങളിലൊന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. 26 വര്‍ഷക്കാലം തുടര്‍ച്ചയായി കാസര്‍ക്കോട്ടെ കശുവണ്ടിത്തോട്ടങ്ങളില്‍ മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു. കൊല്ലത്തില്‍ മൂന്ന് തവണയെന്ന തോതില്‍ ചുരുങ്ങിയത് 75 തവണയെങ്കിലും ഓരോ കശുവണ്ടിത്തോപ്പിലും ഇത് തളിച്ചിട്ടുണ്ടാവണം. ഹെലികോപ്ടറുപയോഗിച്ച് വ്യോമമാര്‍ഗത്തിലും ഈ വിഷമരുന്ന് തളിക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഭോപ്പാല്‍ ദുരന്തത്തിനും ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനത്തിനും സമാനമായ ദുരിതമായി മാറി.


1990ല്‍ ദുരന്തഫലങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. കശുവണ്ടിത്തോപ്പുകള്‍ക്കുചുറ്റുമുള്ള പ്രദേശങ്ങളില്‍ നിവസിക്കുന്ന മനുഷ്യരില്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണാന്‍ തുടങ്ങി. പ്രധാനമായി മസ്തിഷ്‌കത്തെ ബാധിക്കുന്ന രോഗമാണിത്, സെറിബ്രല്‍ പാള്‍സി എന്നാണ് ഇംഗ്ലീഷില്‍ പറയുക. 1990 മുതല്‍തന്നെ വ്യോമമാര്‍ഗത്തിലുള്ള മരുന്ന് തളിക്കല്‍നിര്‍ത്തവയ്ക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുതുടങ്ങി. ഭരണാധികാരികള്‍ വികസനത്തെ പറ്റിയുള്ള മൂഢസ്വര്‍ഗത്തിലായതിനാല്‍ പ്രശ്‌നം ഗൗരവത്തിലെടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ചിലര്‍ കോടതിയെ സമീപിച്ചു. ചിലര്‍ ഭരണത്തിന്റെ ഇടനാഴികളിലൂടെ നിവേദനവുമായി യാത്രചെയ്തു. ചിലര്‍ സാധാരണ ജനങ്ങളെ സമീപിച്ചു. ചിലരാവട്ടെ ശാസ്ത്രപണ്ഡിതരേയും ജനകീയശാസ്ത്ര പ്രവര്‍ത്തകരേയും സമീപിച്ചു.

ആവശ്യമാണ്, നിരന്തര സമരം

ക്രമേണ എന്‍ഡോസള്‍ഫാന്‍ ദുരന്തമുണ്ടാക്കുന്നുവെന്ന വിചാരത്തിലേക്ക് രാജ്യം കടന്നുവന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് രാജ്യത്തികത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണ ലഭിച്ചുതുടങ്ങി. കാസര്‍ക്കോട്ട് തുടങ്ങിയ ഈ വിഷമരുന്നിനെതിരായ സമരത്തിന് ലോകവ്യാപകമായ നേതൃത്വമരുളി. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല പലഭാഗങ്ങളിലും ഈ കീടനാശിനിയുടെ ദൂഷ്യഫലങ്ങള്‍ പഠിക്കാനുള്ള അനേകം കമ്മിഷനുകള്‍ ഉണ്ടായി. പല അക്കാദമിക്ക് സ്ഥാപനങ്ങളും സ്വന്തം നിലയില്‍ പഠനം നടത്തി. 2001ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി വ്യോമമാര്‍ഗത്തിലൂടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് സ്റ്റേ ചെയ്തു. 2003ല്‍ കേരളാ ഹൈക്കോടതി ഈ ഉത്തരവ് ശരിവച്ചു. 2004ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേരളസര്‍ക്കാര്‍ നിര്‍ബന്ധിതമായി. കേരളത്തില്‍ ഈ കീടനാശിനി വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. 1990ല്‍ ദുരന്തഫലങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. കശുവണ്ടിത്തോപ്പുകള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിവസിക്കുന്ന മനുഷ്യരില്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണാന്‍ തുടങ്ങി.


പിന്നെയും പലമാര്‍ഗങ്ങളിലൂടെ ഈ മാരകവിഷത്തിന്റെ ഉപയോഗം പുന:സ്ഥാപിക്കുന്നതിന് സര്‍ക്കാറും മിക്കപ്പോഴും കേന്ദ്ര സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരുന്നു. അവശേഷിച്ച എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ജനങ്ങളുടെ ദുരിതത്തേക്കാള്‍ ഏതോ കോര്‍പറേറ്റിന് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാലുണ്ടാകുന്ന നഷ്ടമാണ് സര്‍ക്കാര്‍ പ്രധാനമായി കണ്ടിരുന്നത്. മരുന്നിനും ഭക്ഷണത്തിനുമൊപ്പം തൊട്ടുകൂട്ടാന്‍ കണ്ണീരുപ്പെങ്കിലും അവശേഷിക്കാത്ത ജീവിതങ്ങള്‍ക്ക് ആശ്വാസത്തിന്റെ അത്താണി ഇനിയും അകലെയാണ്. ഇനിയുമീ മണ്ണില്‍ പിറന്നുവീഴാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി, ദുരിതബാധിതരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിരന്തര സമരം നടത്തേണ്ടതുണ്ട്. ഇന്നലെയുടെ തെറ്റുകള്‍ തിരുത്തേണ്ടതും ഉണ്ട്.

ഭരണകൂടമേതും വാക്കുപാലിച്ചില്ല

നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്കാണ് ദുരിതബാധിതരുടെ നിത്യജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട്ടെയും പാലക്കാട്ടെയും, എന്‍ഡോസള്‍ഫാന്‍ തെളിച്ചത് മൂലം മരിച്ചതിന് തുല്യം ജീവിക്കുന്ന, ദുരിതബാധിതരെ കേരളം മാറി മാറി ഭരിച്ചവര്‍ കാണുന്നില്ല. അവരുടെ വേദനകള്‍ അറിയുന്നില്ല. അവരുടെ കുടുംബങ്ങള്‍ എങ്ങനെ കഴിയുന്നുവെന്ന് മനസിലാക്കുന്നില്ല. കേരളത്തിന്റെ മണ്ണില്‍ ജനിച്ച അവര്‍ക്ക് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സമ്മാനിച്ച, വിഷമരുന്ന് വരുത്തിവച്ച ദുരിതംപേറി ജീവിതം തള്ളിനീക്കേണ്ടിവരുന്നു.


കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദുരിതബാധിതര്‍ സമരം അവസാനിപ്പിച്ചത്. ഇന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പണ്ട് ദുരിതംപേറിയ കുട്ടികളെ താലോലിച്ചതും കൊഞ്ചിയതും, ഭരണം കിട്ടിയതോടെ മറന്നുപോയി. ദുരിതം അനുഭവിക്കുന്നവരുടെ കേരളത്തിലെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ മരുന്നുകമ്പനികളുടെ ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരോട് ചട്ടമിട്ട് പൊള്ളയായ ഭരണമികവ് ഉയത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. സമരത്തോടൊപ്പം അണിനിരന്ന ഇടത്- വലത് രാഷ്ട്രീയക്കാര്‍ ഭരണം കിട്ടിയതും പച്ച ഓന്തുകണക്കെ നിറംമാറി മരുന്നുകമ്പനികളുടെ വക്താക്കളായി മാറുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയ നേതൃത്വവും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിച്ചില്ല. അര്‍ഹതയുള്ളവരെ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക മെഡിക്കല്‍ ക്യാംപ്, പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇവയൊന്നും നടപ്പിലാക്കിയില്ല.

ഇനിയെത്ര സമരനാളുകള്‍?

2017 ല്‍ പ്രത്യേക മെഡിക്കല്‍ ക്യാംപിലൂടെ കണ്ടെത്തിയ 18 വയസില്‍ താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും അവര്‍ക്കും ഇതുവരെയായി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭിക്കാനാവശ്യമായ യാതൊരു സംവിധാനങ്ങളും നിലവില്ല. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് പറഞ്ഞെങ്കിലും അതിനും തീരുമാനമുണ്ടായില്ല. 2017 ലെ സുപ്രിംകോടതി വിധിയനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടും 672 പേര്‍ക്കാണ് പണം നല്‍കിയത്.

നാലായിരത്തിലധികം പേര്‍ക്ക് കോടതി വിധിയനുസരിച്ചുള്ള തുക ഇപ്പോഴും ലഭിച്ചിട്ടില്ല. പുനരധിവസിപ്പിക്കാനുള്ള മാതൃകാ ഗ്രാമം ഇപ്പോഴും കടലാസിലാണ്. ഇനി സമരത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ല. മുന്‍പ് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ആളുകളെല്ലാം തന്നെ പുതിയ ഭേദഗതി പ്രകാരം ഇന്ന് എ.പി.എല്‍ ലിസ്റ്റിലേക്ക് മാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ പാവങ്ങള്‍ക്ക് പുതിയ നിയമത്തില്‍ നിന്ന് ഇളവുകളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മറ്റൊന്ന്, ദുരിതബാധിത കുടുംബങ്ങളിലെ ബാങ്ക് വായ്പകളുടെ നിലവിലെ സ്ഥിതിയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അന്‍പതിനായിരം രൂപയോളം 600 കുടുംബങ്ങളുടെ വായ്പയില്‍ നിന്നു സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബാങ്ക് വായ്പ എഴുതിത്തള്ളിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago