HOME
DETAILS

ഒടുവിൽ ബന്ധുക്കളെ കണ്ടെത്തി; 16 മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം ഖബറടക്കി 

  
backup
January 23 2019 | 10:01 AM

dead-body-cremation
റിയാദ്:  ബന്ധുക്കളെ കണ്ടെത്താൻ വൈകിയതോടെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം ഒടുവിൽ ഒന്നര 16 മാസത്തിനു ശേഷം ഖബറടക്കി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ചക്കിങ്ങല്‍ മോഹന (55)ന്റെ മൃതദേഹമാണ് സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമത്തിനൊടുവിൽ റിയാദിലെ അമീര്‍ ഫഹദ്  മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മന്‍സൂരിയ ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
       
24 വര്‍ഷം മുമ്പ് സഊദി  അറേബ്യയിലെത്തിയ ഇദ്ദേഹം ശിഫയില്‍ ജോലി ചെയ്യുന്നതിനിടെ ജാലിയാത്തില്‍ പോയി ഇസ്‌ലാം സ്വീകരിച്ചിരുന്നു. റിയാദ് ശിഫയില്‍ ജോലി ചെയ്യുകയായിരുന്ന മോഹനന്‍ 2017 ഒക്ടോബര്‍ അഞ്ചിന് വീഴ്ചയില്‍ പരിക്കേറ്റ് മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ചാക്കി ഹ്‌നിന്‍ എന്ന പേരിലുള്ള ഇഖാമ കോപ്പി മാത്രമായിരുന്നു പോലീസിന്റെ പക്കലുണ്ടായിരുന്നത്. പോലീസ് എംബസിയിൽ അറിയിച്ചതിനെ തുടർന്ന് കെ എം സി സി വെൽഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ഇഖാമ നമ്പർ ഉപയോഗിച്ച് സ്‌പോൺസറുടെ നമ്പർ കണ്ടെത്തിയപ്പോഴാണ് ഒന്നര വർഷമായി വിവരമില്ലെന്നും അതിനാൽ ഹുറൂബാണെന്നും (ഒളിച്ചോട്ടമായി പരാതി നൽകൽ) ആണെന്നും വ്യക്തമായത്. സ്‌പോണ്‍സര്‍ സഹകരിക്കാന്‍ തയാറായതോടെ ഖബറടക്ക നടപടികള്‍ ദ്രുതഗതിയിലായി.
 
 സ്‌പോണ്‍സര്‍ നല്‍കിയ പാസ്‌പോര്‍ട്ട് കോപ്പി പ്രകാരം ജവാസാത്തില്‍ നടത്തിയ അന്വേഷണത്തില്‍ പേരും പാസ്‌പോര്‍ട്ട് നമ്പറും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. പുതുക്കിയ പാസ്‌പോര്‍ട്ടിലെ വിവരം സിസ്റ്റത്തിലേക്ക് മാറ്റിയപ്പോള്‍ മാറിയതാകാമെന്നു കരുതുന്നു. നോര്‍ക്ക വഴിയും,  തിരുവനന്തപുരം യൂത്ത് ലീഗ് വഴിയും അന്വേഷിച്ചപ്പോഴാണ് ബന്ധുക്കളെ കണ്ടെത്തിയത്. കഴക്കൂട്ടത്ത് ഇദ്ദേഹത്തിന്റെ സഹോദരിയും രണ്ട് സഹോദരന്മാരും ജീവിച്ചിരിപ്പുണ്ട്. ഒരു സഹോദരന്‍ 13 വര്‍ഷമായി സഊദിയിലുണ്ട്. തുടർന്ന് ബന്ധുക്കൾ അനുമതി നൽകിയതോടെയാണ് ഇവിടെ ഖബറടക്കിയത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  12 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  12 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  12 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  12 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  12 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  12 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  12 days ago